പാപ്പിനിശേരി: പാപ്പിനിശേരിയില്‍ ലോറിയിടിച്ചു ഗുരുതരമായി പരിക്കേറ്റ വഴി യാത്രക്കാരി മരിച്ചു. പാപ്പിനിശ്ശേരി കരിക്കിന്കുളത്തെ കുഴിച്ച കണ്ടത്തില്‍ ഹൗസില്‍ കെ.കെ.അഫ്സത്താ (58)ണ് ലോറിയിടിച്ച് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരമണിയോടെ കരിക്കന്‍ കുളത്ത് വച്ചാണ് കാസര്‍ഗോഡ് നിന്നും തിരുവല്ലയിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചത്. ലോറി ഡ്രൈവര്‍ തന്നെയാണ് അഫ്സത്തി നെ പാപ്പിനിശ്ശേരി എം.എംആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ മജീദ്. മക്കള്‍ സഫൂറ, സമീറ, റസീന .മൃതദേഹം ജില്ലാ ആശുപത്രിയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.