മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ- റയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രൊഫസർ കെ വി തോമസ് പറഞ്ഞു. വികസനം ജനങ്ങൾക്കുവേണ്ടിയാണ്, എതിർപ്പുകൾ മാറ്റിവെച്ച് വികസനത്തിനായി എല്ലാവരും കൈകോർക്കണം, തർക്കങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീർക്കുകയാണ് വേണ്ടത്, അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതൽ പ്രകാശിതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ കൊല്ലത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ വി തോമസ്, സമ്മേളനം കെ. എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.