ഉമിനീരില്‍ നിന്ന് ജനിതക മാറ്റങ്ങള്‍ കണ്ടെത്താം; നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയായ വീറൂട്ട്സ് എപ്‌ലിമോ ഇനി കാസര്‍ഗോട്ടും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Tuesday, 26 April 2022

ഉമിനീരില്‍ നിന്ന് ജനിതക മാറ്റങ്ങള്‍ കണ്ടെത്താം; നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയായ വീറൂട്ട്സ് എപ്‌ലിമോ ഇനി കാസര്‍ഗോട്ടും




ഉമിനീരില്‍ നിന്നും ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇനി കാസര്‍ഗോഡും. എപ്‌ലിമോ (EPLIMO) എന്ന ജെനിറ്റിക് വെല്‍നസ് സംവിധാനമാണ് കാസര്‍ഗോട്ടെ കിംസ് സണ്‍റൈസ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബംഗളൂരു, കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പായ വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വീറൂട്ട്‌സ് സീനിയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റും ലൈഫ് സ്‌റ്റൈല്‍ അഡൈ്വസറുമായ ബോസ് മണി, സയീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ആദ്യ എപ്‌ലിമോ പാക്ക് സമ്മാനിച്ചു. സംരംഭകരായ സജീവ് നായര്‍, ആദിത്യ നാരായന്‍, വി.പി. സജീവ് എന്നിവര്‍ ചേര്‍ന്നാണ് വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് സ്ഥാപിച്ചത്. സജീവ് നായര്‍ അറിയപ്പെടുന്ന വെല്‍നസ് ഇവാഞ്ചലിസ്റ്റ്, ഗ്രന്ഥകാരന്‍, ബയോഹാക്കര്‍, കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ്, തോട്ട് പ്രോസ്സസ് റീഎഞ്ചിനീയറിങ്ങിന്റെ (TPR) ഉപജ്ഞാതാവ്, സീരിയല്‍ സംരംഭകനും പ്രചോദന പരിശീലകനുമാണ്. ലോകപ്രശസ്ത സര്‍ജനും മെഡിക്കല്‍ സംരംഭകനുമായ ഡോ. ഹഫീസ് റഹ്മാന്‍ പടിയത്ത് സ്ഥാപിച്ച കിംസ് സണ്‍റൈസ് ഹോസ്പിറ്റല്‍, ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ആശുപത്രികളുള്ള സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകളുടെ ഭാഗമാണ്. ഫുള്‍ ബോഡി സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാനുകള്‍, സര്‍ജറികള്‍, സ്റ്റെന്റിംഗ്, റേഡിയേഷന്‍, കീമോതെറാപ്പി, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് തുടങ്ങിയ ആധുനിക ചികിത്സകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്. എന്നാല്‍ ഹെല്‍ത്ത് 5.0 എന്നറിയപ്പെടുന്ന അടുത്ത തലമുറ സാങ്കേതികവിദ്യ, ജീവിതശൈലീ രോഗങ്ങളെ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനായി എപ്‌ലിമോ പോലെയുള്ള പരിഹാരങ്ങള്‍ ലളിതമായ ഉമിനീര്‍ പരിശോധനയിലൂടെ സങ്കീര്‍ണമായ ജനിതക-മെറ്റബോളിക് അനാലിസിസ് നടത്തി ജീവിതശൈലീ നവീകരണം സാധ്യമാക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഹൃദയാഘാതം, പക്ഷാഘാതം, ക്യാന്‍സര്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, ആസ്ത്മ, സിഒപിഡി, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ 200-ല്‍ അധികം ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാക്കാനിടയുള്ള ജനിതകമായ കാരണങ്ങള്‍ കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കുന്നു. തുടര്‍ന്ന് ഇത്തരം രോഗങ്ങള്‍ തടയുന്നതിനുള്ള വ്യക്തിഗതമായ ജീവിതശൈലി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഭക്ഷണക്രമം, പോഷകാഹാരം, വിഷാംശം ഇല്ലാതാക്കല്‍, സപ്ലിമെന്റുകള്‍, ആയുര്‍വേദ സപ്ലിമെന്റുകള്‍, എയ്‌റോബിക്‌സ്, യോഗാസനങ്ങള്‍, ശ്വസന പരിശീലനങ്ങള്‍, ധ്യാനം, സമ്മര്‍ദ്ദം കുറയ്ക്കുന്ന രീതികള്‍ തുടങ്ങിയ വ്യക്തിഗത ജീവിതശൈലി പരിഷ്‌കാരങ്ങള്‍ ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് പ്രയോജനപ്രദമാണെന്ന് ആധുനിക വൈദ്യശാസ്ത്ര ഗവേഷണം തെളിയിച്ചിട്ടുണ്ട്. നിലവില്‍ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ ജീവിതശൈലീ നവീകരണം ഗുണകരമായിരുക്കും. ജീവിതശൈലി രോഗസാധ്യതകള്‍ ഉള്ളവര്‍ക്കും ഒട്ടുമില്ലാത്തവര്‍ക്കും എപ്‌ലിമോ വളരെ പ്രയോജനകരമാണ്. കാരണം വ്യക്തിഗത ജനിതകഘടനയ്ക്ക് അനുസൃതമായി പോഷകാഹാരം, വ്യായാമങ്ങള്‍, ധ്യാന രീതികള്‍ എന്നിവ ജീവിതക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വ്യക്തികളില്‍ മികച്ച ആയുരാരോഗ്യം സാധ്യമാക്കുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പായാണ് എപ്‌ലിമോ വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ ഓരോ വ്യക്തിക്കും അവന്റെ അല്ലെങ്കില്‍ അവളുടെ ജനിതക-വിനിമയ പരിശോധനാ ഫലങ്ങള്‍ അനുസരിച്ച് കൃത്യവും വ്യക്തിഗതവുമായ ജീവിതശൈലി പരിഷ്‌ക്കരണങ്ങളില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതിന് നിര്‍മിത ബുദ്ധി  (AI) പോലുള്ള നൂതന സാങ്കേതികവിദ്യകളാണ് ഇത് ഉപയോഗിക്കുന്നത്. ജനിതകഘടന മനസിലാക്കി വ്യക്തികള്‍ക്ക് അനുയോജ്യമായ ജീവിതശൈലി നിര്‍ണയിക്കുന്നതില്‍ ഇന്ത്യയിലെ ഒരേയൊരു സേവനവും ലോകത്തിലെ തന്നെ ചുരുക്കം ചില സേവനസംരംഭങ്ങളില്‍ ഒന്നുമാണ് വീറൂട്ട്‌സ് എപ്‌ലിമോ. ഇതിന്റെ സവിശേഷത കാരണം, പ്രമുഖ ബോളിവുഡ് നടനും എയ്ഞ്ചല്‍ നിക്ഷേപകനുമായ സുനില്‍ ഷെട്ടി, എപ്‌ലിമോ വികസിപ്പിച്ച വീറൂട്ട്‌സ് എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.



Post Top Ad