ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 20 April 2022

ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും


ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. തീരുമാന പ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത മാസം 10ന് അകം കൈമാറണമെന്നും നിർദേശമുണ്ട്. അപകടങ്ങൾക്കു കാരണമാകുന്ന നിയമ ലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശുപാർശ. അമിതവേഗം, ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമേ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസത്തേക്കായിരിക്കും ലൈസൻസും സസ്പെൻഡ് ചെയ്യുന്നത്. നേരത്തേ ഇതുമായി ബന്ധപ്പെട്ടു ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കർശനമായി നടപ്പാക്കിത്തുടങ്ങിയിരുന്നില്ല. ഇനിമുതൽ നിയമലംഘനം പിടികൂടുന്ന ഉദ്യോഗസ്ഥർ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒയോട് ശുപാർശ ചെയ്യും. ആർടിഒ തുടർ നടപടി സ്വീകരിക്കും.



Post Top Ad