കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി സ്ഥാനാരോഹിതനായ മാർ ജോസഫ് പാംപ്ലാനി പിതാവിന് ആശംസകളുമായി എ.ഐ.സി.സി ജനറൽ സെക്രെട്ടറി കെ.സി വേണുഗോപാൽ എം.പി.
പിതാവിന്റെ സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായി ജന്മനാട്ടിൽ എത്തിയപ്പോഴാണ് കെ.സി വേണുഗോപാൽ പിതാവിനെ തലശ്ശേരി ബിഷപ്പ് ഹൗസിൽ നേരിൽ കണ്ട് ആശംസകൾ നേർനത്.
എം.എൽ.എ മാരായ അഡ്വ.സണ്ണി ജോസഫ്,അഡ്വ.സജീവ് ജോസഫ്,വി.എ നാരായണൻ,സജീവ് മാറോളി,എം.പി അരവിന്ദാക്ഷൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കോൺഗ്രസ് പ്രസിഡന്റ്
സോണിയ ഗാന്ധിയുടെയും,രാഹുൽ ഗാന്ധി യുടെയും പ്രേത്യേക ആശംസകളും അവരുടെ പേരിൽ പിതാവിന് നേർന്നാണ് കെ.സി വേണുഗോപാൽ മടങ്ങിയത്.