ഇരിക്കൂർ: സമൂഹത്തിൽ വിവിധ മേഖലകളിൽ കഷ്ടപ്പെടുന്നവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായമെത്തിക്കുന്നത് ഏറ്റവും വലിയ പുണ്യവും മാനുഷിക ധർമവുമാണെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ എം.പി. പറഞ്ഞു. റമദാനിലെ പുണ്യനാളുകളിൽ സുകൃതം തേടുന്ന വിശ്വാസികൾ ജീവകാരുണ്യ പ്രവർത്തനങ്ങിലും മുഴുകുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഇത് എല്ലാ രാഷ്ട്രീയപാർട്ടികളും സാമൂഹ്യ സംഘടനകളും മാതൃകയാക്കേണ്ടതാണെന്നും ഓർമിപ്പിച്ചു. റമദാനിലെ വ്രതത്തിൻ്റെ കർമ്മ ഫലം വിശുദ്ധിയാണെന്നും കൊലയും ,അഴിമതിയും വഞ്ചനയും വ്യാപകമാകുന്ന വർത്തമാനകാലത്ത് പ്രതം മനുഷ്യന് നൽകുന്ന മാനുഷികതയുടെ സന്ദേശം ജനകീയമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യണമെന്നുംഇരിക്കൂറിൽ സി.പി.ഐ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ് കുമാർ എം.പി. ' ബസ് സ്റ്റാൻ്റിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ പി.കെ.മധുസൂദനൻ ,ടി.കെ.വത്സലൻ, അഡ്വ: സി.രാജീവൻ, കെ.കെ.ബാലകൃഷ്ണൻ, സണ്ണി തുണ്ടിയിൽ എന്നിവർ സംസാരിച്ചു.ടി.സി.അയ്യൂബ് സ്വാഗതവും എൻ.രാജു നന്ദിയും പറഞ്ഞു.
Saturday, 30 April 2022
Home
Unlabelled
സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി സഹായമെത്തിക്കേണ്ടത് മാനുഷിക ധർമം' അഡ്വ.പി.സന്തോഷ് കുമാർ എം.പി.

About Weonelive
We One Kerala