കണ്ണവത്തെ കൊലപാതകങ്ങള്‍; കണ്ണൂരിലും, പാലക്കാട് മോഡല്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 April 2022

കണ്ണവത്തെ കൊലപാതകങ്ങള്‍; കണ്ണൂരിലും, പാലക്കാട് മോഡല്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്


പാലക്കാടിന് സമാനമായി കണ്ണൂരിലും ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിന് സാധ്യതയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍ കണ്ണവത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷ സാധ്യതയുള്ളതെന്നാണ് കണ്ണൂര്‍ റൂറല്‍ എസ്.പി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്നും പറയുന്നു. 2018-ലാണ് കണ്ണവത്ത് എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020-ല്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീന്‍ വധക്കേസിലെ പ്രതികളായ അശ്വിന്‍, റിഷില്‍, അമല്‍രാജ് എന്നിവര്‍ക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരില്‍ നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ രീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റൂറല്‍ പരിധിയിലെ പോലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ച റിപ്പോര്‍ട്ടില്‍ ജില്ലയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച മറ്റു സംഭവങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. 



Post Top Ad