പോയകാല സ്മരണകൾ അയവിറക്കി അത്തിക്കൽ കുടുംബാംഗങ്ങൾ ഒത്തുചേരൽ സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 April 2022

പോയകാല സ്മരണകൾ അയവിറക്കി അത്തിക്കൽ കുടുംബാംഗങ്ങൾ ഒത്തുചേരൽ സംഘടിപ്പിച്ചു.


ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളിക്കടുത്ത് അത്തിക്കൽ എന്ന പ്രദേശത്ത് താമസിക്കുന്നതും ആറളം പഞ്ചായത്തിലെ അറിയപ്പെടുന്ന കുടുംബമായ അത്തിക്ക കുടുംബത്തിൽപ്പെട്ടവരാണ് കുടുംബ സംഗമം നടത്തി ഒത്തുചേർന്നത്. 1982 ൽ 80-ാം വയസിൽ രോഗ ബാധിതനായി മരണപ്പെട്ട അത്തിക്ക കുഞ്ഞിക്കണ്ണന്റെ ഫാമിലിയിൽപ്പെട്ട 300 കുടുംബാംഗങ്ങളാണ് അത്തിക്കലിൽ ഒത്ത് ചേർന്നത്. സംഗമം ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്യ്തു. വാർഡ് മെമ്പർ വത്സാ ജോസ് അദ്ധ്യക്ഷത വഹിച്ചു. മേട്ടയിൽ മോഹനൻ, ഗോപി അത്തിക്കൽ, വത്സൻ അത്തിക്കൽ എന്നിവർ സംസാരിച്ചു. അത്തിക്കൽ കുഞ്ഞിക്കണ്ണന്റെ ച്ചായാ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തിയാണ് സംഗമം ആരംഭിച്ചത്. അത്തിക്കൽ കുടുംബത്തിലെ 80 വയസ് കഴിഞ്ഞവരെ ആദരിച്ചും കുടുംബാംഗങ്ങളിൽ നിന്നും സൈനീക സേവനത്തിനായി ജീവിതം മാറ്റി വെച്ച സൈനീകരെ ആദരിച്ചും ചടങ്ങ് അവിസ്മരണീയമാക്കി. കുട്ടികളുടെ കാലാ പരിപാടികളും ആസ്വദിച്ചാണ് ഈ വർഷത്തെ കുടുംബ സംഗമത്തിന് സമാപനമായത്.

 റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad