കൊവിഡ് പ്രതിദിന കേസുകളില്‍ കേരളം ഇപ്പോഴും മുന്നില്‍ തന്നെ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 25 April 2022

കൊവിഡ് പ്രതിദിന കേസുകളില്‍ കേരളം ഇപ്പോഴും മുന്നില്‍ തന്നെ


കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയെങ്കിലും പ്രതിദിന കേസുകളില്‍ കേരളം രാജ്യത്ത് ഇപ്പോഴും മുന്നില്‍ തന്നെയുണ്ടെന്ന് കണക്കുകള്‍. ഏപ്രില്‍ മാസത്തില്‍ മാത്രം കേരളത്തില്‍ 7039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയില്‍ കയറ്റുന്നതിനാല്‍ മരണക്കണക്കിലും കേരളം മുന്നില്‍ തുടരുകയാണ്.  പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് കേരളം നിര്‍ത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകള്‍ കേരളത്തിലുണ്ട്. ഏപ്രില്‍ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലില്‍ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉള്‍പ്പടെ 898 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്. മിക്കതും പഴയ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ത്തതാണ്. മുന്‍ദിവസങ്ങളിലേത് എന്ന വിഭാഗത്തില്‍ ചേര്‍ക്കുന്നത് കണക്കാക്കിയാല്‍ പ്രതിദിന കൊവിഡ് മരണം പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്ന് വിശകലനം ചെയ്യുന്നവര്‍ പറയുന്നു. പഴയ മരണം പട്ടികയില്‍ ചേര്‍ക്കുന്നതിനാല്‍ രാജ്യത്ത് തന്നെ ഒന്നാമതാണ് ഇക്കാര്യത്തില്‍ കേരളം. ദില്ലിയെ അപേക്ഷിച്ച് കേരളത്തില്‍ പ്രതിദിന കേസുകളില്‍ പ്രകടമായ വളര്‍ച്ചയില്ല എന്നത് ആശ്വാസമാണ്. പക്ഷെ കേസുകള്‍ ഒരേ നിലയില്‍ ആഴ്ച്ചകളായി തുടരുകയാണ്. അതേസമയം കൊച്ചിയില്‍ കേസുകള്‍ നേരിയ തോതില്‍ ഉയരുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വാക്സിനേഷന്‍ പഴയ പടിയാക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. 





Post Top Ad