തട്ടുകടയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 April 2022

തട്ടുകടയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ


ശ്രീകണ്ഠപുരം: തട്ടുകടയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ. അരീക്കാമലയിലെ വലയാങ്കീൽ ഫൗസിൽ കുര്യൻ്റെ മകൻ വിപിൻ കുര്യൻ(30), കുടിയാന്മലയിലെ  നാരായണൻ്റെ മകൻ നമ്പ്യാൻകണ്ടി ജിബി എൻ എൻ (45) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരിക്കൂർ നിലാമുറ്റത്ത് സുഹറ മൻസിലിൽ ജാബിർ തങ്ങളുടെ ഉടമസ്ഥതയിലുള്ള കണിയാർവയലിലെ ചിശ്തി നഗറിലെ ബിസ്മി തട്ടുകട രാത്രി 11 മണിക്ക് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരും പിടിയിലായത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. ശ്രീകണ്ഠപുരം സി.ഐ.ഇ.പി.സുരേശൻ സ്ഥലത്തെത്തി രണ്ടുപേരെയും കാഡിയിലെടുത്തു. പിടിയിലായ വിപിൻ കുപ്രസിദ്ധ കുറ്റവാളിയാണ്.


നേരത്തെ നിരവധി കേസുകളിൽ പ്രതിയായിരുന്നു. പയ്യാവൂർ, ചെറുപുഴ, പെരിങ്ങോം, കുടിയാന്മല, മാനന്തവാടി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. റബർഷീറ്റ് മോഷണം, പോക്സോ തുടങ്ങിയ കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. കുടിയാന്മല പോലീസെടുത്ത രണ്ട് അടിപിടി കേസുകളിൽ പ്രതിയായിരുന്നു ജിബി ജില്ലയിൽ മറ്റെവിടെയെങ്കിലും നടന്ന കവർച്ചകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരിക യാണ്. എസ്.ഐ. കെ.വി.രഘുനാഥ്, സി.പി.ഒ: ലിജീഷ്, ഡ്രൈവർ നവാസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച സാധനങ്ങളും പോലീസ് കണ്ടെടുത്തു.

Post Top Ad