ആറളം ഫാം സ്കൂളിൽ എസ് പി സി യൂണിന്റെ പ്രവർത്തനം മാതൃകാപരം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 30 April 2022

ആറളം ഫാം സ്കൂളിൽ എസ് പി സി യൂണിന്റെ പ്രവർത്തനം മാതൃകാപരം




ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നിന്നും ഒമ്പത് പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും സെലക്ട് ചെയ്ത വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നത് 6 തവണ പാസിംഗ് ഔട്ട് പരേഡ് വിജയകരമായി നടത്തി. പ്രശംസ പിടിച്ചു പറ്റിയ എസ് പി സി യൂണിറ്റാണ് ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന നൂറ് ശതമാനം പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് കേഡറ്റുകൾ എന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ആറളം പോലീസിലെ സിവിൽ പോലീസ് ഓഫീസർമാരാണ് ഇവർക്കു പരിശീലനം നൽകി വരുന്നത്. ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടെ ഏറെ കരുതലോടെയാണ് ഇവിടുത്തെ എസ് പി സി യൂണിറ്റിനെ സഹായിക്കുന്നത്. ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ മാനസീകവും ശാരീരികവുമായ വളർച്ചയ്യ്ക്ക് മുഖ്യ പങ്ക് വഹിക്കാൻ എസ് പി സി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് നാളിതു വരെ എസ് പി സി യൂണിറ്റിന് നേതൃത്വം വഹിച്ചു വരുന്നത്. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരവകുപ്പും ആറളം പഞ്ചായത്തും ഫണ്ട് ചിലവഴിച്ചു വരുന്നു. പരിശീലനം ലഭിച്ച സീനിയർ അദ്യാപകരായ ഒ പി. സോജൻ , എ.പി. ശ്രീജ എന്നിവരാണ് നിലവിൽ എസ് പി സി യൂണിറ്റിനെ നയിക്കുന്നത്.

റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad