അറ്റകുറ്റ പണികളുടെ അഭാവവും അധികൃതരുടെ ജാഗ്രതക്കുറവും മൂലം 2013 ലെ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ പഴശ്ശിയുടെ ഷട്ടറുകൾ തുറക്കാൻ കഴിയാഞ്ഞത് മൂലം കോടികളുടെ നാശനഷ്ടമുണ്ടായിരുന്നു. അന്ന് ഇരിട്ടി പട്ടണമടക്കം വെള്ളത്തിൽ മുങ്ങി. ഇതിനെത്തുടർന്നാണ് 7 കോടി രൂപ മുടക്കി പഴശ്ശിയുടെ ഷട്ടറുകൾ മുഴുവൻ പുതുക്കി നിർമ്മിച്ചത്. ഈ പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ അധികൃതർ ജാഗ്രവത്തായി പ്രവർത്തിക്കുന്നത്. മുൻപ് ജനുവരി കഴിയുമ്പോൾ തന്നെ ജലവിതാനം തീരെ താഴുന്ന അവസ്ഥയിലായിരുന്നു പഴശ്ശി. വർഷങ്ങൾക്ക് ശേഷമാണ് മെയ് മാസത്തിലും കടുത്ത വേനലിലും പഴശ്ശി ജലസമൃദ്ധമായി നിൽക്കുന്നത്. പദ്ധതിയുടെ ഷട്ടർ മെയ് ആദ്യവാരം തന്നെ തുറക്കുന്നതും വർഷങ്ങൾക്ക് ശേഷമാണ്. കഴിഞ്ഞ വർഷം ന്യുനമർദ്ദം കാരണം ചുഴലിക്കാറ്റും മഴയും ഉണ്ടാകുമെന്ന കലാവസ്ഥമുന്നറിയിപ്പിനെ തുടർന്ന് പദ്ധതിയുടെ ഷട്ടർ മുൻകരുതൽ എന്ന നിലയിൽ മെയ് 15ന് തുറന്നിരുന്നു. എന്നാൽ മഴ ലഭിക്കാഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടർ ഉടൻ തന്നെ അടയ്ക്കുകയും ചെയ്തു.
Thursday, 5 May 2022
Home
Kannur
kerala
NEWS
സംഭരണ ശേഷി കവിയുമെന്ന് ആശങ്ക - പഴശ്ശി പദ്ധതിയുടെ നാല് ഷട്ടറുകൾ ഭാഗികമായി തുറന്നു