01.08.2022 മുതൽ ഇലക്ഷൻ ജന പ്രാതിനിത്യ നിയമത്തിനു ഭേദഗതി വരുത്തികൊണ്ട് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന പുതിയ പരിഷ്ക്കാരത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആധാർ കാർഡ് വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കുന്ന ഹെൽപ്പ് ഡെസ്ക് ഇരിട്ടി താലൂക്ക് ഓഫീസിൽ തഹസിൽദാർ ശ്രീ : പ്രകാശൻ സി.വി ഉദ്ഘാടനം ചെയ്തു
01.01 2023 നു 18 വയസ്സ് തികയുന്നവർക്കു 09.11.2022 മുതൽ 08.12.2022 വരെ അപേക്ഷിക്കാവുന്നതാണ് , വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും .തെറ്റ് തിരുത്തൽ വരുത്തുന്നതിനും വിലാസം മാറ്റുന്നതിനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്, വി വൺ ന്യൂസ് കൂടാതെ ആധാർ നമ്പർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കൽ 6B ഫോറത്തിൽ ഓൺലൈനായി ചെയ്യാവുന്നതാണ് ,
എല്ലാ വർഷവും ജനുവരി 01 ,ഏപ്രിൽ 01 , ജൂലൈ 01 , ഒക്ടോബര് 01 തീയതികളിൽ 18 വയസ്സ് തികയുന്നവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ് , 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 09.11.2022 മുതൽ മുൻകൂറായി അപേക്ഷിക്കാവുന്നതാണ്,ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ voter helpline mobile app, NVSP.in,voter portal എന്നിവ വഴി സാധിക്കുന്നതാണ് ,