കാസർഗോഡ് ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ.
പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പതിനഞ്ചുകാരിയുടെ വീട്ടിൽ പ്ലംബിംഗ് ജോലിക്കായി എത്തിയപ്പോഴായിരുന്നു
പീഡനം. ആ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആദ്യം കുട്ടി ആരേയും
അറിയിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്നാണ്
കുടുംബം പൊലീസിൽ വിവരമറിയിക്കുന്നത്.