മലയാളി ദമ്പതികളെ മസ്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശികളെയാണ് മസ്കറ്റ് റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിളിമാനൂര്‍ വിളക്കാട്ടുകോണം സ്വദേശികളായ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. മനാഫ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്.