”വാക്ക് വിത്ത് എം.എൽ.എ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 11 August 2022

”വാക്ക് വിത്ത് എം.എൽ.എ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.


ശ്രീകണ്ഠാപുരം: പാർലമെൻ്റററി സംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും,ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്താനും സർക്കാറിൻ്റെ വിവിധ പദ്ധതികൾ ,ഫണ്ടുകൾ, നയരൂപീകരണത്തിൻ്റെ വിവിധ മേഖലകൾ എന്നിവ മനസ്സിലാക്കുന്നതിനുമായി ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിൻ്റെ ഓഫീസിൽ ഇൻ്റേൺഷിപ്പിന് അവസരം ഒരുക്കുന്നു.

ഡ്രിഗ്രി പഠനം പൂർത്തിയാക്കിയ 21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് മൂന്നു മാസത്തെ മുഴുവൻ സമയവും ആറു മാസത്തേ പാർട്ട് ടൈമുമായിട്ടാണ് പദ്ധതി  ക്രമീകരിച്ചിരിക്കുന്നത്.

ഒരോ ബാച്ചിലും 10 പേർക്കാണ്  ഇൻ്റേൺഷിപ്പിന് അവസരം ലഭിക്കുക.

എം.എൽ.എയുടെ ഓഫീസ് കേന്ദ്രീകരിച്ചും വിവിധ ഭരണ സംവിധാനങ്ങൾ കേന്ദ്രീകരിച്ചും മണ്ഡലത്തിലെ താഴെ തട്ടിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്നതു മുതൽ നിയമസഭ സന്ദർശിച്ച് നിയമനിർമാണത്തിൻ്റെ തലങ്ങൾ മനസ്സിലാക്കുന്നതിനും, സർക്കാറിൻ്റെ വിവിധ തലങ്ങളിലുള്ളവരുമായി  നേരിട്ട് സംവദിക്കുന്നതിനും രാജ്യത്തിൻ്റെ അകത്തും  പുറത്തും നിന്നുമുള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായി പുതിയ തലമുറയ്ക്ക് ലഭികുന്ന അവസരമാണിത്.

ഇൻ്റേൺഷിപ്പിന് താല്പര്യമുള്ളവർ അവരുടെ വിശദമായ ബയോഡാറ്റയയും സ്റ്റേറ്റ്മെൻ്റ് ഓഫ് പർപ്പസും   

sajeevjoseph.office@gmail.com എന്ന ഇമെയിൽ  അഡ്രസ്സിൽ  ഓഗസ്റ്റ്  20 ന് മുമ്പായി അയക്കേണ്ടതാണ്.

Post Top Ad