വരുന്നു അവഞ്ചേഴ്സ്; എൻ.എസ്.ജി മാതൃകയിൽ കേരള പൊലീസിന്റെ കമാൻഡോ സംഘം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 11 August 2022

വരുന്നു അവഞ്ചേഴ്സ്; എൻ.എസ്.ജി മാതൃകയിൽ കേരള പൊലീസിന്റെ കമാൻഡോ സംഘം


നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാൻഡോ സംഘം ഇറങ്ങുന്നത്. എൻ.എസ്.ജി മാതൃകയിൽ പ്രവർത്തിക്കുന്ന സംഘം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുൾപ്പടെ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയിരിക്കുകയാണ്. ഭീകരവാദ ആക്രണമണങ്ങൾ മുതൽ ഗുണ്ടാ ആക്രമണങ്ങൾ വരെ നേരിടുന്ന ചുമതല അവഞ്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന കമാൻഡോ സംഘത്തിന് നൽകും. അവഞ്ചേഴ്സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നൽകി. സർക്കാർ ഉത്തരവിറങ്ങിയാലുടൻ സെക്രട്ടറിയേറ്റിന്റെ സുരക്ഷക്കും അവഞ്ചേഴ്സിനെ വിന്യസിച്ചേക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.Post Top Ad