നല്ല മനുഷ്യനാകാൻ വിദ്യാർത്ഥികൾ സമൂഹത്തിലറങ്ങി പ്രവർത്തിക്കണം - അഡ്വ. ടി ഒ മോഹനൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 7 August 2022

നല്ല മനുഷ്യനാകാൻ വിദ്യാർത്ഥികൾ സമൂഹത്തിലറങ്ങി പ്രവർത്തിക്കണം - അഡ്വ. ടി ഒ മോഹനൻ


ശ്രീകണ്ഠപുരം: നല്ല മനുഷ്യനാകാൻ വിദ്യാർത്ഥികൾ സമൂഹത്തിലറങ്ങി പ്രവർത്തിക്കണമെന്നും, നാടിനോടും രാജ്യത്തോടും പ്രതിബദ്ധത ഉള്ളവരാകണം പുതിയ തലമുറയെന്നും കണ്ണൂർ കോർപറേഷൻ മേയർ അഡ്വ ടി ഒ മോഹനൻ അഭിപ്രായപ്പെട്ടു. മനുഷ്യത്വം ഇല്ലങ്കിൽ പുസ്തക പഠനംകൊണ്ട്  പ്രയോജനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകണ്ഠപുരം നഗരസഭയിലെ കൈതപ്രം വാർഡിൽ കൗൺസിലർ കെയർ പദ്ധതിയുടെ ഭാഗമായി എക്സലൻസ് അവാർഡ് 2022 എന്ന പേരിൽ സംഘടിപ്പിച്ച ഉന്നതവിജയികൾക്കുള്ള അനുമോദന പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷനായി മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റജി സ്‌കറിയ മുഖ്യാഥിതിയായി. വികസന സമിതി കൺവീനർ പി പി മധുസൂദനൻ, പി പി ഷാജി എന്നിവർ സംസാരിച്ചു. എസ്എസ്എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, എൽ എസ് എസ്, യു എസ് എസ്, വെള്ളൂർ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും നേടിയ അഞ്ജുഷ എ കെ യെയും അനുമോദിച്ചു.



Post Top Ad