ഒരു വർഷമായി പാവയുമായി പ്രണയത്തിൽ; ഉടനടി വിവാഹമെന്ന് യുവാവ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Sunday, 28 August 2022

ഒരു വർഷമായി പാവയുമായി പ്രണയത്തിൽ; ഉടനടി വിവാഹമെന്ന് യുവാവ് ഏകാന്തത ഒരു മനുഷ്യനെ കൊണ്ട് എന്തൊക്കെ ചെയ്യിക്കും? ഇവിടെ ഒരാൾ ഒരു വലിയ മനുഷ്യ രൂപമുള്ള പാവയുമായി പ്രേമത്തിലായി. ഇപ്പോൾ അയാൾ അവരുടെ ഡ്രീം വെഡ്ഡിം​ഗ് പ്ലാൻ ചെയ്യുകയാണ്.

തന്റെ @montbk5959 എന്ന ടിക്ടോക് ഹാൻഡിലിലൂടെയാണ് ഇയാൾ പാവയുമായുള്ള തന്റെ ബന്ധം ലോകത്തോട് വെളിപ്പെടുത്തിയത്. ഒരു വർഷമായി ഇയാൾ നതാലിയ എന്ന പാവയുമായി പ്രണയത്തിലാണത്രെ.അടുത്തിടെയാണ് ഇരുവരും അവരുടെ ബന്ധത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. അയാളുടെ വീഡിയോയിൽ അയാൾ പാവയുമായി ഒരുമിച്ച് നടക്കുന്നതും ഷോപ്പിം​ഗിന് പോകുന്നതും എല്ലാം കാണാം.

അടുത്തിടെയാണ് ഫോളോവേഴ്സിനോട് പാവയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന് ഇയാൾ പറഞ്ഞത്. 'എന്റെ പെൺകുട്ടിയുമായി ഞാൻ ടിവി കാണും. എല്ലാത്തിനെ കുറിച്ചും ഞങ്ങൾ പരസ്പരം സംസാരിക്കും. അവളെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആർക്കും അറിയില്ല. ഈ ഒരു വർഷം മുഴുവനും ഞാൻ അവൾക്കൊപ്പം കഴിഞ്ഞു. ഞാൻ വിവാഹിതനാവാൻ പ്ലാൻ ചെയ്യുകയാണ്.നതാലിയ വെറുമൊരു പാവ മാത്രമല്ല' എന്നൊക്കെയാണ് ഇയാൾ പറയുന്നത്.മറ്റൊരു വീഡിയോയിൽ തന്റെ പാവമക്കളെയും ഇയാൾ ഫോളോവേഴ്സിന് പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോയിൽ ഒരു അച്ഛൻ മക്കൾക്ക് വേണ്ടി എന്തെല്ലാമാണോ ചെയ്യുന്നത് അതെല്ലാം ഇയാൾ പാവക്കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യുന്നത് കാണാം.

അവരെ വസ്ത്രം ധരിപ്പിക്കുക, ഹോം വർക്ക് ചെയ്യാൻ സഹായിക്കുക, അവർക്കൊപ്പം ഇരിക്കുക എന്നതെല്ലാം അതിൽ പെടുന്നു. എന്നാൽ, ഇയാൾക്ക് ഫോളോവേഴ്സിൽ നിന്നും ഒരുപാട് വിമർശനങ്ങളും വരാറുണ്ട്.പലപ്പോഴും കമന്റ് സെക്ഷൻ വരെ പൂട്ടിപ്പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇയാൾ അവരോട് പറയുന്നത്, ആ പാവകൾ കൂടി ഇല്ലായിരുന്നു എങ്കിൽ ശരിക്കും ഞാൻ തനിച്ചായിപ്പോയേനെ, എനിക്ക് അവയെങ്കിലും ഉണ്ടല്ലോ എന്നാണ്.Post Top Ad