ഇടതു ഭരണത്തില്‍ വ്യവസായികള്‍ക്ക് നാടുവിട്ടോടേണ്ട സ്ഥിതി: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 August 2022

ഇടതു ഭരണത്തില്‍ വ്യവസായികള്‍ക്ക് നാടുവിട്ടോടേണ്ട സ്ഥിതി: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്


 കണ്ണൂര്‍: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് വീമ്പു പറയുന്ന ഇടതു ഭരണത്തില്‍ വ്യവസായികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്യുകയോ, നാടുവിടുകയോ ചെയ്യേണ്ട സാഹചര്യമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സംരംഭകരെ വേട്ടയാടുന്നതിന്റെ മറ്റൊരു തെളിവാണ് തലശേരിയില്‍ ഒരു വ്യവസായിക്കും ഭാര്യയ്ക്കും നാടുവിട്ടു പോകേണ്ട അവസ്ഥയുണ്ടാക്കിയത്. ആന്തൂര്‍ നഗരസഭാ അധികാരികളുടെ നിരന്തര പീഡനം സഹിക്കവയ്യാതെ സാജനെന്ന പ്രവാസി സംരംഭകന് ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയുണ്ടായി. കേരളമാകെ സാജനുണ്ടായ ദുരന്തം ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ നിലപാട് തിരുത്തില്ലെന്ന മട്ടിലുള്ള സിപിഎം ധാര്‍ഷ്ട്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ തലശേരിയിലുണ്ടായിരിക്കുന്നത്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് ഉടമ രാജ് കബീറിനും ഭാര്യ ദിവ്യയ്ക്കും നാടുവിടേണ്ടി വന്നത് തലശേരി നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ നിരന്തര പീഡനമാണെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ ഇവിടത്തെ തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാര്‍ഗ്ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന രാജ്കബീറിന്റേതായ വാട്സ് ആപ്പ് സന്ദേശവും പുറത്തു വന്നിരുന്നു. പല പ്രാവശ്യം നഗരസഭ ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിഷേധാത്മക നിലപാടുണ്ടായി. സ്ഥലം കൈയേറിയതിന് ചുമത്തിയ ഭാരിച്ച പിഴ തവണകളായി അടയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും നഗരസഭ കനിഞ്ഞില്ല.  ആദ്യ തവണ അടയ്ക്കാന്‍ പോയപ്പോള്‍ രാജ് കബീറിനെ അതു സ്വീകരിക്കാതെ നഗരസഭാ ഉദ്യോഗസ്ഥന്മാര്‍ അപമാനിച്ചു വിടുകയാണ് ചെയ്തത്.

കോടതിക്കും മന്ത്രിക്കുമൊക്കെ മുകളിലാണ് ഞങ്ങളെന്ന ധാര്‍ഷ്ട്യത്തോടെ സിപിഎം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അധികാരവികേന്ദ്രീകരണത്തിന്റെ അന്ത: സത്തയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തനം. സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് ഇപ്പോള്‍ പറയുന്ന വ്യവസായ മന്ത്രി രാജ്കബീറിനും ഭാര്യയ്ക്കുമുണ്ടായ ദുരനുഭവത്തില്‍ തലശേരി നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരവീഴ്ചയെ സംബന്ധിച്ച് കമാന്നൊരക്ഷരം പറയാന്‍ എന്തു കൊണ്ട് തയ്യാറാകുന്നില്ല? ചെറുകിട സംരംഭകരെ തളര്‍ത്തുകയും വന്‍കിടക്കാരെ മാത്രം താലോലിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കളുടെ നിലപാടാണ് തലശേരി സംഭവം തെളിയിക്കുന്നത്. സാജന്റേയും രാജ്കബീറിന്റേയും അനുഭവം വെച്ച് ഈ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആരാണ് ധൈര്യപ്പെടുക. സിപിഎം നേതൃത്വമാണ് ഇതിന് സമാധാനം പറയേണ്ടത്. സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ അത് ഉദ്യോഗസ്ഥപീഡനം മൂലമല്ലെന്നു വരുത്താന്‍ കള്ളക്കഥകളുണ്ടാക്കി പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാര്‍. രാജ്കുമാറിനേയും ഭാര്യയേയും ജീവനോടെ കണ്ടെത്താനായെങ്കിലും തുടര്‍ന്നങ്ങോട്ട് അവരുടെ സ്ഥാപനത്തോട് തലശേരി നഗരസഭാ അധികാരികളുടെ സമീപനം എന്തിയിരിക്കുമെന്നതില്‍ ആശങ്കയുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് നാട്ടിലും മറുനാട്ടിലും പോയി കേരളത്തെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ജില്ലയില്‍ സംരംഭകരനുഭവിക്കുന്ന ഇത്തരം ദുരിതങ്ങളെ ആദ്യം മനസിലാക്കണം. സംരംഭകരെ തളര്‍ത്തുന്ന പാര്‍ട്ടി നേതാക്കളെ തിരുത്തിയ ശേഷം മതി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള കവല പ്രസംഗങ്ങളെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.




Post Top Ad