ബത്തേരി കുപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീന്റെ മകൾ സന ഫാത്തിമ(9) ആണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടിൽ നിന്നും വേങ്ങൂരിലേക്ക് വരുമ്പോൾ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് സന ഫാത്തിമ.