പാടാംകവല മദർ തെരേസ ദേവാലയ തിരുനാളിന് കൊടിയേറി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 August 2022

പാടാംകവല മദർ തെരേസ ദേവാലയ തിരുനാളിന് കൊടിയേറി


പയ്യാവൂർ: പാടാംകവല വിശുദ്ധ മദർ തെരേസാ ദേവാലയത്തിൽ വിശുദ്ധ മദർ തെരേസയുടെ നവനാൾ പ്രാർത്ഥനയ്ക്കും  തിരുനാൾ ആഘോഷത്തിനും ഊട്ടുനേർച്ചയ്ക്കും ഇടവകാ വികാരി ഫാ. ജിസ് കളപ്പുരയ്ക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്ന് നടന്ന വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. നോബിൾ ഓണംകുളും മുഖ്യ കാർമ്മികത്വം വഹിച്ചു. ആഘോഷങ്ങൾ സെപ്റ്റംബർ അഞ്ചിന് സമാപിക്കും.  ഇന്ന് (ശനി) മുതൽ സെപ്റ്റംബർ അഞ്ചുവ രെ നടക്കും .  ഇന്ന് (ശനി) മുതൽ സെപ്റ്റംബർ നാല് വരെ എല്ലാ ദിവസവും വൈകുന്നേരം  3.30 മുതൽ നടക്കുന്ന ജപമാല, നൊവേന,വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ.ബിജു മറ്റത്തിൽ, ഫാ. പയസ് പടിഞ്ഞാറേമുറി, ഫാ.ജോസഫ് ചാത്തനാട്ട്, ഫാ.അലക്സ് നിരപ്പേൽ , ഫാ. ഡെന്നീസ് നെല്ലിത്താനത്ത്, ഫാ. അജി കുഴിയാനിമറ്റം, ഫാ.ജോസഫ് മാമ്പള്ളിക്കുന്നേൽ, ഫാ.മാത്യു ആശാരിപ്പറമ്പിൽ ,ഫാ ജോബി നിരപ്പേൽ എന്നിവർ മുഖ്യ കാർമ്മികത്വം. സമാപന ദിവസമായ അഞ്ചിന് രാവിലെ 10.-ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരറ്റസ് മാർ. ജോർജ് ഞരളക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ആഘോഷമായ ഊട്ട് നേർച്ച.

Post Top Ad