അംബേദ്കർ ഗ്രാമം: എടാട്ട് വള്ളുവ കോളനിയിൽ 50 ലക്ഷത്തിന്റെ പ്രവൃത്തിക്ക് തുടക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 26 September 2022

അംബേദ്കർ ഗ്രാമം: എടാട്ട് വള്ളുവ കോളനിയിൽ 50 ലക്ഷത്തിന്റെ പ്രവൃത്തിക്ക് തുടക്കം


അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. എം വിജിൻ എം എൽ എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കോളനിയുടെ വികസന പ്രവൃത്തികൾക്കായി 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന പെരുമ്പ പാലം-വള്ളുവ കോളനി റോഡ് നവീകരിക്കും. 200 മീറ്റർ നീളത്തിൽ ഇരുവശവും കരിങ്കൽ കെട്ടി മുകളിൽ കോൺക്രീറ്റ് ബെൽറ്റ് നിർമിച്ച് മണ്ണിട്ടുയർത്തി ടാർ ചെയ്യും. റോഡ് നവീകരിക്കുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും. കോളനിയിലെ കമ്യൂണിറ്റി ഹാൾ നവീകരണവും പദ്ധതിയിലുണ്ട്. കണ്ണൂർ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ആറ് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് നിർദേശം. കോളനിയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല അധ്യക്ഷത വഹിച്ചു.



കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർഥന മുഖ്യാതിഥിയായി. ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനീയർ കെ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ പി റീന, വാർഡ് അംഗം കെ ജിഷ ബേബി, എസ് സി പ്രൊമോട്ടർ ശ്രുതി സി ചന്ദ്രൻ എന്നിവർ സംസാരിച്ചു.



Post Top Ad