മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം വിദേശത്തേക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 16 September 2022

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം വിദേശത്തേക്ക്

 



സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബർ ഒന്ന് മുതൽ 14 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം യൂറോപ്പ് സന്ദർശിക്കും.

ഫിൻലൻഡ്, നോർവേ, ഇംഗ്ലണ്ട് (ലണ്ടൻ), ഫ്രാൻസ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം.

കേരളവും ഫിൻലാന്റും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അടങ്ങുന്ന സംഘം ഫിൻലാൻഡ് സന്ദർശിക്കുന്നത്.

കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ ആരായും. 

പ്രമുഖ മൊബൈൽ നിർമ്മാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്പീരിയൻസ് സെന്റർ സന്ദർശനം,  ഫിൻലാൻഡിലെ വിവിധ ഐ.ടി കമ്പനികളുമായി ചർച്ച, ടൂറിസം മേഖലയിലെയും ആയുർവേദരംഗത്തെയും സഹകരണം ആസൂത്രണം ചെയ്യൽ എന്നിങ്ങനെ വിവിധ കൂടിക്കാഴ്ചകളുണ്ട്.


മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുകയാണ് നോർവെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം.  നോർവീജിയൻ ജിയോടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് കേരളത്തിൽ വർദ്ധിച്ചുവരുന്ന ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കും.

ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കുന്ന മറ്റ് രണ്ടിടങ്ങൾ. വെയിൽസിലെ ആരോഗ്യമേഖല ഉൾപ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.  മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ വെച്ച് ഒരു പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. ഒരുദിവസം നീളുന്ന  യോഗത്തിൽ 150 ഓളം പ്രവാസികൾ പങ്കെടുക്കും. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.കെയിലെ വിവിധ യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഉദ്ദേശ്യമുണ്ട്.

വ്യവസായമന്ത്രി പി രാജീവ് നോർവെ, യു.കെ സന്ദർശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നോർവയിലും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് യു.കെയിലും അനുഗമിക്കുന്നുണ്ട്.

ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘമാണ് പാരീസ് സന്ദർശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയിൽ പങ്കെടുക്കാനാണ് യാത്ര. സെപ്റ്റംബർ 19 ലെ ഫ്രഞ്ച് ട്രാവൽ മാർക്കറ്റിലും സംഘം പങ്കെടുക്കും.



Post Top Ad