കിഫ്ബി ഫണ്ടില്‍ അനുവദിച്ച ഒരു കോടി രൂപയുടെ നിര്‍മാണ പ്രവൃത്തിക്കാണ് തുടക്കമായത്. എട്ട് ക്ലാസ് മുറികളാണ് നിര്‍മിക്കുക. ജില്ലാപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവില്‍ ഓഡിറ്റോറിയവും നിര്‍മിക്കും. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്നകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം പി പി ഷനോജ് മാസ്റ്റര്‍, കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവന് പാച്ചേനി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി അനിത, തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരന് ചന്ത്രോത്ത്, ഹെഡ്മാസ്റ്റര് കെ സജികുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപക രക്ഷാ കര്തൃ സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.