ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചാല പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കൃഷിയിലേക്കുള്ള താല്പര്യം ജനിപ്പിക്കാനും കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാനുമാണ് ഇത്തരംപ്രവര്ത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ ദാമോദരന്‍ പറഞ്ഞു. ചാല മാര്‍ക്കറ്റിന് സമീപം ഒരേക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ഇറക്കിയത്. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിക്കായി ഉപയോഗിച്ചത്. ഒന്‍പത് ക്വിന്റല്‍ നെല്ല് ലഭിച്ചു. പഞ്ചാത്ത് വൈസ് പ്രസിഡണ്ട് സി പ്രസീത, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി രതീശന്, കെ സുരേശന്, വാര്‍ഡംഗം ഇ ബിന്ദു, കൃഷി ഓഫീസര്‍ ശ്രുതി ലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.