ശ്രീനാഥ് ഭാസിക്കെതിരായ പരാതി: നടനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 24 September 2022

ശ്രീനാഥ് ഭാസിക്കെതിരായ പരാതി: നടനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും


ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി 'ചട്ടമ്പി' സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. കൊച്ചിയിൽ 'ചട്ടമ്പി' സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയിൽ നടനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്. പരാതിയിൽ പറയും പോലെ ശ്രീനാഥ് ഭാസിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് 'ചട്ടമ്പി' സിനിമയുടെ സംവിധായകൻ അഭിലാഷ് എസ്.കുമാർ പറഞ്ഞു. എന്നാൽ  ഇതിന്‍റെ പേരിൽ തന്‍റെ സിനിമയെ മോശമാക്കാൻ മനഃപൂർവമായ ശ്രമം നടക്കുന്നുന്നതായും സംവിധായകൻ ആരോപിച്ചു. ഇതിനിടെ, മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തു വന്നു.



Post Top Ad