ദേശീയപാതയിലെ മീഡിയനുകളുടെ അപാകത അടിയന്തിരമായി പരിഹരിക്കണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 24 September 2022

ദേശീയപാതയിലെ മീഡിയനുകളുടെ അപാകത അടിയന്തിരമായി പരിഹരിക്കണം


കണ്ണൂർ പുതിയതെരു മുതൽ ചാല വരെ ദേശീയപാതയിൽ മീഡിയൻ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങൾ കൂടുന്നതിനാൽ അടിയന്തിരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകർന്ന ഡിവൈഡറുകൾ പുനർനിർമ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് എൻഎച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികൾ അടക്കുക, മീഡിയനുകൾ പരിഷ്‌ക്കരിക്കുക, റിഫ്‌ളക്ടറുകൾ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടർന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയിൽ 63 ഹസാർഡ് മാർക്കറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതൽ താണ വരെ 150 മീഡിയൻ മാർക്കറുകൾ സ്ഥാപിച്ചതായും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. ബാക്കി വരുന്ന മീഡിയൻ മാർക്കറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയിൽ തോട്ടട പോളിടെക്‌നിക്കിന് സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി 
തേടിയിട്ട് ഒരു വർഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു. ആദിവാസി കോളനികളിലുള്ളവർക്ക് ആശ്രയമായ കോളയാട്-പെരുവ-കടൽക്കണ്ടം പാലം നിർമ്മാണത്തിന് യൂസർ ഏജൻസിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോർട്ടലിൽ നൽകേണ്ട അപേക്ഷ അടിയന്തിരമായി നൽകണമെന്ന് കെ കെ ശൈലജ ടീച്ചർ എംഎൽഎ നിർദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിർമ്മാണത്തിന് 0.1378 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോർപസ് ഫണ്ടിൽനിന്ന് അനുവദിക്കും. ഇരിക്കൂർ പാലം റോഡിലെ കുഴികൾ ഒരാഴചയ്ക്കകം അടക്കണമെന്നും പുതിയ പാലത്തിനായി ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ആരംഭിക്കണമെന്നും ശൈലജ ടീച്ചർ എംഎൽഎ നിർദേശം പൊതുമരാമത്ത് വകുപ്പിന് നൽകി. 

കണിച്ചാർ, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.
ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കട്ടിംഗ് അനുമതിക്ക് സംയുക്ത പരിശോധന പൂർത്തീകരിച്ചു. തുടർനടപടികൾ എൻഎച്ച്എഐ കോഴിക്കോട് റീജ്യനൽ ഓഫീസാണ് സ്വീകരിക്കേണ്ടത്.
പാനൂർ ഫയർ ആൻഡ് റെസ്‌ക്യു സ്‌റ്റേഷൻ താൽക്കാലികമായി പ്രവർത്തിക്കാൻ പോലീസ് സ്‌റ്റേഷൻ വളപ്പിലെ സിഐയുടെ കെട്ടിടം ആറ് മാസത്തേക്ക് അനുവദിച്ചിട്ടും അതിലേക്ക് മാറാത്തതിനാൽ നിലവിലെ ഓഫീസായ പാനൂർ വിശ്രമ മന്ദിരത്തിൽനിന്ന് ഒഴിവാകാൻ കലക്ടർ നിർദേശം നൽകി.
ആലക്കോട് കപ്പണ കോളനിയിൽ കുഴൽക്കിണർ സ്ഥാപിക്കാൻ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാപ്പിനിശ്ശേരി-പിലാത്തറ റോഡിൽ പാപ്പിനിശ്ശേരി പാലത്തിലെ കുഴികൾ അടച്ചതായി കെഎസ്ടിപി അറിയിച്ചു. ഈ റോഡിലെ തെരുവു വിളക്കുകൾ സോളാർ സംവിധാനത്തിൽനിന്ന് മാറ്റി കെഎസ്ഇബിയിലേക്ക് കൈമാറാനായി ഗവ. സെക്രട്ടറി തലത്തിൽ ചർച്ച നടക്കുകയാണ്.
പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ രാത്രി ഏഴിന് ശേഷം ബസുകൾ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സർവീസ് നടത്താത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സർവീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
വടവന്തൂർ പാലം നിർമ്മാണം പുനരാരംഭിച്ചു. ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നിർത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്‌കൂൾ നിലവിൽ പ്രവർത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
പട്ടുവം കൂത്താട്ട് മലയിടിച്ചിലിൽ അപകട ഭീഷണിയുണ്ടായ പ്രദശത്ത് കോഴിക്കോട് എൻഐടി, ജിയോളജിസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാല് കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാറിലേക്ക് ശുപാർശ നൽകിയതായി എഡിഎം അറിയിച്ചു. ഇതിൽ രണ്ട് കുടുംബങ്ങളെ കൂടി ഉൾപ്പെടുത്താൻ തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു. 
ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ 55 പേർക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന് പഞ്ചായത്തുകൾ പ്രൊജക്ട് വെക്കണമെന്ന് കലക്ടർ നിർദേശിച്ചു. 134 പേർക്കാണ് ജില്ലയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയത്. 
ചൊറുക്കള-ബാറുപറമ്പ്-മയ്യിൽ-ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നതായും കെആർഎഫ്ബി-പിഎംയു എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, അസി. കലക്ടർ മിസൽ സാഗർ ഭരത്, ഡിപിഒ കെ പ്രകാശൻ, എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



Post Top Ad