പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചക്കുവരയ്ക്കൽ വില്ലേജിൽ കോട്ടവട്ടം നിരപ്പുവിള വീട്ടിൽ സന്തോഷ് കുമാറിനെയാണ് (38) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ എൻ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സന്തോഷ് കുമാറിനെ റിമാൻഡ് ചെയ്തു.