പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റ‍ോഡരികിൽ തള്ളിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 September 2022

പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റ‍ോഡരികിൽ തള്ളിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ

 


മുംബൈ: മഹാരാഷ്ട്രയിൽ കൊന്ന് സ്യൂട്ട്കേസിൽ തള്ളിയ നിലയിൽ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം രണ്ട് പ്രതികൾ പിടിയിൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ​ഗുജറാത്തിൽ നിന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം ആഗസ്റ്റ് 26 ന് നൈഗാവിനടുത്ത് റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് സ്യൂട്ട്കേസിൽ നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 25 ന് സ്‌കൂളിലേക്ക് പോയ ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ പങ്ക് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാരകായുധമുപയോ​ഗിച്ച് ഒന്നിലധികം കുത്തുകളേറ്റ നിലയിൽ ആഗസ്റ്റ് 26 നാണ് സ്‌കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

മീരാ ഭയന്ദർ വസായ് വിരാർ (എംബിവിവി) പൊലീസ് 21 വയസ്സുള്ള രണ്ട് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ പാലൻപൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു


.


Post Top Ad