ശ്രീകണ്ഠപുരം ചേപ്പറമ്പിൽ വച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 25 September 2022

ശ്രീകണ്ഠപുരം ചേപ്പറമ്പിൽ വച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.


150 ഓളം അതിഥി തൊഴിലാളികൾ ക്ലാസിൽ പങ്കെടുത്തു. നാം ഒന്നാണെന്നും ഇന്ത്യ ഒന്നാണെന്നും എല്ലാ പൗരന്മാർക്കും അവരുടെ അവകാശങ്ങൾ സുനിശ്ചിതം ആക്കുകയാണ് കേരള പോലീസ് നടത്തിക്കൊണ്ടിരിക്കുന്നു എന്നും എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് പോലീസ് ചെയ്യുന്നതെന്നും അവർക്ക് മനസ്സിലാക്കി കൊടുത്തു. അക്രമങ്ങളും അനീതികളും ലഹരിവസ്തുക്കളുടെ കൂടുതലായ ഉപയോഗവും നാടിനെ നശിപ്പിക്കും എന്നും ഇങ്ങനെയുള്ള കാര്യങ്ങളിൽ പോലീസ് ശക്തമായി ഇടപെടുമെന്നും ആയതിനാൽ നല്ലൊരു ഇന്ത്യയെ വാർത്തെടുക്കുവാൻ എല്ലാ അതിഥി തൊഴിലാളികളോടും ശക്തമായി പ്രവർത്തിക്കണമെന്നും അവരെ ഉദ്ബോധിപ്പിച്ചു. ലഹരി വിൽപനക്കാരെ കൃത്യമായും കണ്ടുപിടിച്ച് അത് മേലധികാരികളെ അറിയിക്കണമെന്നും ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നും ക്ലാസിലൂടെ പോലീസ് ബോധ്യപ്പെടുത്തി .ശ്രീകണ്ഠാപുരം പോലീസിന്റെ ഈ പ്രവർത്തനത്തെ അതിഥി തൊഴിലാളികൾ വളരെ സന്തോഷത്തോടുകൂടി ഏറ്റെടുക്കുകയാണ് ഉണ്ടായത്.  കൈകൾ നീട്ടിപ്പിടിച്ചു കൊണ്ട് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വളരെ സന്തോഷത്തോടുകൂടി അവർ ഏറ്റുചൊല്ലി. പൈസയ്ക്ക് വേണ്ടി നാടും നഗരവും വിട്ട് വന്നിട്ടുള്ള അതിഥി തൊഴിലാളികൾക്ക് സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയും മാതാപിതാക്കളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് അതിർത്തി രക്ഷാസേന യിൽ ജോലി  ചെയ്തതും നിലവിൽ ശ്രീകണ്ഠപുരത്ത് ഹോം ഗാർഡ് ആയി വർക്ക് ചെയ്യുന്ന തുമായ മാത്യു വി, ടി.  ക്ലാസ്സിൽ കൂട്ടിച്ചേർത്തു.  നാളത്തെ നല്ല ഭാവി വാഗ്ദാനങ്ങൾ ആയി വളരുവാൻ അതിഥി തൊഴിലാളികളെ ആഹ്വാനം ചെയ്തു.  ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ രഘുനാഥ് , എഎസ് ഐ വിനോദ്, എ എസ് ഐ മണി എന്നിവർ ക്ലാസിനു നേതൃത്വം നൽകി. നൂറ്റമ്പതോളം അതിഥിത്തൊഴിലാളികൾ ക്ലാസിൽ പങ്കെടുത്തു.



Post Top Ad