രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്‌ സ്‌പീക്കർ പദവിയെന്ന്‌ എ.എൻ ഷംസീർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 September 2022

രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്‌ സ്‌പീക്കർ പദവിയെന്ന്‌ എ.എൻ ഷംസീർ


തലശ്ശേരി: രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ  അംഗീകാരമാണ്‌ സ്‌പീക്കർ പദവിയെന്ന്‌ എ എൻ ഷംസീർ പറഞ്ഞു. പൈതൃക നഗരത്തിന്റെ വികസനത്തിനും പ്രശസ്‌തിക്കും ഈ അധികാരം വിനിയോഗിക്കും. നാടിന്റെ പുരോഗതിക്കായി ആത്മാർഥമായി പരിശ്രമിക്കും. പുതിയബസ്‌സ്‌റ്റാൻഡിലൊരുക്കിയ പൗരസ്വീകരണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. മണ്ഡല വികസനത്തിന്‌ എക്കാലവും പിന്തുണ നൽകിയത്‌ മുഖ്യമന്ത്രി പിണറായിയും കോടിയേരി ബാലകൃഷ്‌ണനുമാണ്‌. സ്‌പീക്കറായതുകൊണ്ട്‌ വികസനത്തിന്‌ ഒരു തടസ്സവുമുണ്ടാവില്ല. അമ്മയും കുഞ്ഞും ആശുപത്രിയടക്കമുള്ള വികസന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കും. ഞാൻ ജനിക്കും മുമ്പ്‌ സഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും  മുൻ വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫും ഇരിക്കുന്ന സഭയുടെ നാഥനായത്‌ അപൂർവ ഭാഗ്യമായാണ്‌ കാണുന്നത്‌. ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത്‌ നാം ഉയർത്തിക്കാട്ടുന്ന കേരള മോഡൽ പോലെ നിയമസഭയുടെ നടപടിക്രമവും ഒരു കേരള മോഡലാണ്‌. ഏറ്റവുംകൂടുതൽ ദിവസം നിയമസഭാ സമ്മേളനങ്ങൾ  ചേരുന്നത്‌ കേരള നിയമസഭയിലാണ്‌. രാജ്യത്തിന്‌ മാതൃകയായ ഒട്ടേറെ നിയമനിർമാണങ്ങൾ സൃഷ്‌ടിച്ച സഭയുടെ അന്തസ്‌ കാക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു. പൈതൃക നഗരിയുടെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന  സ്‌പീക്കറോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നതായി പൗരസ്വീകരണം. പുതിയബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ചേർന്ന സ്വീകരണ സമ്മേളനത്തിൽ പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ശൈലജ അധ്യക്ഷയായി. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും സ്‌പീക്കറെ ഷാൾ അണിയിച്ച്‌ ആദരിച്ചു. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ പി മോഹനൻ എംഎൽഎ, എഎസ്‌പി നിധിൻരാജ്‌, റബ്‌കോ ചെയർമാൻ കാരായി രാജൻ, രാഷ്‌ട്രീയ നേതാക്കളായ സജീവ്‌ മാറോളി, എം എസ്‌ നിഷാദ്‌, എൻ ഹരിദാസ്‌, കെ എ ലത്തീഫ്‌, എം സി പവിത്രൻ, കെ സുരേശൻ, കെ കെ മാരാർ, ബി പി മുസ്‌തഫ, പ്രൊഫ. എ പി സുബൈർ, ഒതയോത്ത്‌ രമേശൻ,  ബിനോയ്‌ തോമസ്‌, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി സ്വാഗതവും വൈസ്‌ ചെയർമാൻ വാഴയിൽ ശശി നന്ദിയും പറഞ്ഞു. മണവാട്ടി കവലയിൽനിന്ന്‌ വാദ്യഘോഷങ്ങളും മുത്തുക്കുടകളുമായി നാട്ടുത്സവമായാണ്‌ സ്‌പീക്കറെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്. 



Post Top Ad