ബൈക്ക്അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് ബിരിയാണി ചലഞ്ചിലൂടെ സഹായഹസ്തവുമായി ഒരുപറ്റം യുവാക്കൾ രംഗത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 22 October 2022

ബൈക്ക്അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് ബിരിയാണി ചലഞ്ചിലൂടെ സഹായഹസ്തവുമായി ഒരുപറ്റം യുവാക്കൾ രംഗത്ത്


ആറളം പഞ്ചായത്തിലെ പാലരിഞ്ഞാൽ പ്രദേശത്തെ കല്ലുമൂല റോണി എന്ന ചെറുപ്പക്കാരന് വേണ്ടിയാണ് സഹായഹസ്തവുമായി യുവാക്കൾ രംഗത്തെത്തിയത്. റോണിയുടെ ചികിത്സയ്ക്കായി പണം സമാഹരിക്കാൻ വേറിട്ട രീതിയാണ് ഇവർ കണ്ടെത്തിയത്. ബിരിയാണി ചലഞ്ചിലൂടെ 2 ലക്ഷം രൂപ സമാഹരിച്ച് ചികിത്സക്കായി നൽകാനാണ് ഇവരുടെ തീരുമാനം. പാലരിഞ്ഞാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് ക്യാപ്സ് കീഴ്പ്പള്ളി എന്ന സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ 70 ഓളം യുവാക്കളാണ് നാടിന് മാതൃകയായി ജീവകാരുണ്യ പ്രവർത്തിൽ ഏർപ്പെട്ടത്. റോണി ഇപ്പോൾ ഗുരുതര പരിക്ക് പറ്റി മംഗലാപുരം സഞ്ജീവനീ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നിർദ്ധന കുടുംബാംഗമായ റോണിക്ക് ചികിത്സാ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന തിരിച്ചറിവാണ് ഈ യുവാക്കളെ ബിരിയാണി ചലഞ്ചിലേക്ക് നയിച്ചത്. 


മൂവായിരം ബിരിയാണി വിറ്റഴിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി യുവാക്കൾ ഗ്രൂപ്പായി തിരിഞ്ഞ് വീടുകൾ തോറും കയറി ഇറങ്ങി ഓഡർ സ്വീകരിച്ചു. ശനിയാഴ്ച്ച രാത്രി മുതൽ ബിരിയാണി പാകം ചെയ്യാനുള്ള ജോലിയിൽ ഏർപ്പെട്ട യുവാക്കൾ ഞായറാഴ്ച പേക്കിംഗ് നടത്തി വീടുകളിൽ എത്തിച്ചു. നാട്ടുകാരും ഇവരോടൊപ്പം ചേർന്നതോടെ ഇരട്ടി ആവേശമായിമാറി. നൻമ വറ്റുന്ന ലോകത്ത് നൻമയുടെ നീരുറവകളാകാൻ ഇനിയും ഇതു പോലെ യുവാക്കൾ മാതൃകയാകട്ടെയെന്ന പ്രത്യാശയിലാണ് നാട്ടുകാർ. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad