പയ്യാവൂർ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് അനാഥരായി ഒറ്റപ്പെട്ടുപോയ മാനസിക രോഗികളെ സംരക്ഷിച്ചു വരുന്ന വെമ്പുവ തെരേസ ഭവൻ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ
മാനസികാരോഗ്യ ദിനം ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് പൈസക്കരി ദേവമാതാ ഫൊറോന ദേവാലയ വികാരി ഫാ. നോബിൾ ഓണംകുളം മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് തെരേസ ഭവൻ അന്തേവാസികളുടെ വിവിധ കലാ - കായിക മത്സരങ്ങൾ അരങ്ങേറി. ഉച്ച കഴിഞ്ഞ് നടന്ന പൊതുസമ്മേളനം സജീവ് ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്തു. തെരേസഭവൻ രക്ഷാധികാരി ഫാ. ജോ ർജ് എളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. തെരേസ ഭവൻ ഡയറക്ടർ ബ്രദർ സജി ആമുഖ പ്രഭാഷണം നടത്തി. ഏരുവേശി ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, പയ്യാവൂർ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, പയ്യാവൂർ സെന്റ് ആൻ സ് ദേവാലയ വികാരി ഫാ. സുനിൽ പാറക്കൽ, പ്രൊജക്ട് കോഡിനേറ്റർ ജോസി ജോൺ എന്നിവർ പ്രസംഗിച്ചു. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിച്ചുവരുന്ന സൈക്യാട്രിസ്റ്റ് ഡോ. അരുൺ, സൈക്കോളജിസ്റ്റ് സൗമ്യ, സ്ത്രീകൾ ക്കുവേണ്ടി പൂപ്പറമ്പിൽ പ്രവർ ത്തിച്ചുവരുന്ന മരിയ ഭവൻ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിന്റെ ഡയറക്ടർ സിസ്റ്റർ സിൽവിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാനസികാരോഗ്യം അസമത്വ ലോകത്ത് എന്ന വിഷയത്തെ ആസ്പദമാക്കി തളിപ്പറമ്പ് താലൂക്ക് ആശുപത്രി സൈക്യാ ട്രിസ്റ്റ് ഡോ. അരുൺ, സൈക്കോളജിസ്റ്റ് സൗമ്യ എന്നിവർ ക്ലാസ് എടുത്തു.