മൈസൂർ കർണാടകയിലെ കുടക് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു മടിക്കേരിയിലെ കുടകിൽ ഗലിബീഡു ഗ്രാമത്തിലെ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലാണ് രോഗം റിപ്പോർട്ട് ചെയ്തെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണർ ബി.സി .സതീഷ് അറിയിച്ചു. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ആഫ്രിക്കൻ പന്നിപ്പനി ബാധ്യത മേഖലയായി പ്രഖ്യാപിച്ചു .കൂടാതെ 10 കിലോമീറ്റർ ചുറ്റള പ്രദേശം ജാഗ്രത മേഖല ആയിരിക്കും. ഫാമിലെ എല്ലാ പന്നികളെയും കൊന്ന് ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കും. കൂടാതെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മേഖലയിൽ എല്ലാ പന്നിഫാമുകളും അടച്ചിടും. ഈ മേഖലയിൽ വാഹനങ്ങൾക്കും ആളുകൾക്കും സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി
.