കണ്ണൂർ തെക്കി ബസാർ മേൽപാലം; ഹൈക്കോടതിയിൽ ഹർജി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 14 October 2022

കണ്ണൂർ തെക്കി ബസാർ മേൽപാലം; ഹൈക്കോടതിയിൽ ഹർജി


 കണ്ണൂർ: തെക്കി ബസാർ മേൽപാലത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടന്ന സാമൂഹികാഘാത പഠനവും സർവെയും നിയമം അനുശാസിക്കുന്ന വിധത്തിൽ നടത്തിയിട്ടില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ പരാതി. സ്ഥലമെടുപ്പിൻ്റെ ഭാഗമായി വീട് നഷ്ടപ്പെടുന്ന തെക്കി ബസാറിലെ ആതിര കെ വി ആണ് പരാതിക്കാരി. സ്ഥലമെടുപ്പിൻ്റെ ഭാഗമായി ആയിരത്തി അഞ്ഞൂറോളം പേർ കുടിയൊഴിപ്പിക്കപ്പെടുന്ന പദ്ധതിക്ക് വേണ്ടി നടന്ന സാമൂഹികാഘാത പഠനത്തിലും സർവെയിലും പദ്ധതി നേരിട്ട് ബാധിക്കുന്ന പാർപ്പിടവും, ഉപജീവനമാർഗവും നഷ്ടപ്പെടുന്ന ആളുകളിൽ പകുതിയിലധികം ആളുകളുടെ വിവരങ്ങൾ മറച്ചുവെച്ചതായാ പരാതിയിൽ പറയുന്നു. ഇത്തരത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകൾക്ക് പുനരധിവാസം ഉറപ്പാക്കുന്നതിന് വ്യക്തമായ നിയമ വ്യവസ്ഥ ഉണ്ടെങ്കിലും അത് പ്രകാരം സ്വീകരിക്കേണ്ട നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്ന പ്രദേശം ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ അഭിപ്രായം തേടാനും സർക്കാർ തയ്യാറായിട്ടില്ല. ഭൂമി ഏറ്റെടുക്കലിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നിയമത്തിൻ്റെ രണ്ടാം ഷെഡ്യൂൾ പ്രകാരം നേരിട്ട് ബാധിക്കുന്ന കുടുംബങ്ങൾക്ക് എട്ടര ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകേണ്ടതായുണ്ട് എങ്കിലും തെക്കി ബസാറിൽ കുടിയൊഴിക്കപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. കുടിയൊഴിക്കപ്പെടുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നാളിതുവരെയായി നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. പരാതി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ടി ആർ രവി സർക്കാരിനോടും കേരള റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡവലപ്പ്മെൻ്റ് കോർപറേഷനോടും വിശധമായ സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. പരാതി ഒക്ടോബർ 27 ന് കോടതി വീണ്ടും പരിഗണിക്കും.

Post Top Ad