ലഹരി വിരുദ്ധ ക്യാമ്പയിൻ ജില്ലാ സമിതി രൂപീകരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 12 October 2022

ലഹരി വിരുദ്ധ ക്യാമ്പയിൻ ജില്ലാ സമിതി രൂപീകരിച്ചു


ലഹരി വിരുദ്ധ ക്യാമ്പയിൻ ജില്ലാ സമിതി രൂപീകരിച്ചു. രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. എഡിഎം കെ കെ ദിവാകരൻ അധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അഗസ്റ്റിൽ ജോസഫ് ക്യാമ്പയിൻ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷയായ സമിതിയുടെ കോ ഓർഡിനേറ്റർ ജില്ലാ കലക്ടറാണ്. ജില്ലയിലെ എംപിമാരും എംഎൽഎമാരും പോലീസ്, എക്‌സൈസ് മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും അംഗങ്ങളാണ്.

യോഗത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പികെ പ്രമീള, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ, പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൻ കെ വി ലളിത, വിമുക്തി കോ ഓർഡിനേറ്റർ എം സുജിത്ത്, സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, റഷീദ് കവ്വായി (കോൺഗ്രസ്), കെ എം സപ്‌ന (സിപിഐ), അബ്ദുൽകരീം ചേലേരി (ഐയുഎംഎൽ), മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ബാലൻ, പിആർ രാജൻ (ബിജെപി), എൻകെ രവി (കോൺഗ്രസ് എസ്), എംപി മുരളി (എൻസിപി), ജോൺസൺ പി തോമസ് (ആർഎസ്പി), ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad