ലഹരിക്കെതിരായ ബൈക്ക് റാലിക്ക് കണ്ണൂരിൽ സ്വീകരണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

ലഹരിക്കെതിരായ ബൈക്ക് റാലിക്ക് കണ്ണൂരിൽ സ്വീകരണം


കണ്ണൂർ: 'ലഹരിമുക്ത ഭവനം ലഹരിമുക്ത ഗ്രാമം ലഹരി മുക്ത കേരളം' എന്ന മുദ്രാവാക്യവുമായി വിമുക്തി മിഷനും ഭാരതീയ സ്‌കൗട്ട് ആൻഡ് ഗൈഡ്സും സംയുക്തമായി നടത്തുന്ന ബൈക്ക് റാലിക്ക് കണ്ണൂരിൽ സ്വീകരണം നൽകി. എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ചേർന്നാണ് സ്വീകരണം നൽകിയത്. ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 25ന് കാസർകോട് നിന്നും ആരംഭിച്ച റാലി നവംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഓരോ ജില്ലയിലും അതത് ജില്ലയിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരുടെ നേതൃത്വത്തിലാണ് റാലി. 15 വാഹനങ്ങളിലായി 30 പേർ കണ്ണൂർ ജില്ലയിൽ പങ്കെടുത്തു. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, കടമ്പൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ റാലി ഒക്ടോബർ 27ന് കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ അഗസ്റ്റിൻ ജോസഫ്, അസി. എക്‌സൈസ് കമ്മീഷണർ ടി രാഗേഷ്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം സുജിത്ത്, ജാഥാ ക്യാപ്റ്റനും സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡുമായ ഷീല ജോസഫ്, അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡുമാരായ പി പ്രശാന്ത്, നൂറുൽ അമീൻ, ജിജി ചന്ദ്രൻ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ് വി കെ സർജിത്ത്, ജില്ലാ സെക്രട്ടറി എം പ്രീന, ജില്ലാ കോ-ഓർഡിനേറ്റർ എ പ്രേമലത എന്നിവർ പങ്കെടുത്തു.



Post Top Ad