ഇരിക്കൂർ : ഇരിക്കൂർ കമാലിയ്യ മദ്റസ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മീലാദ് കോൺഫ്രൻസും കലാ വിരുന്നും നടത്തി. പരിപാടിയിൽ എൻ.വി അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുൽ വാരിദ് പതാക ഉയർത്തി. മാനേജർ പി.കെ ശംസുദ്ധീൻ മുഖ്യാതിഥിയായി.ടി.പി അബ്ദുൽ ഹസീബ് പ്രാർത്ഥന നടത്തി. മുഹമ്മദ് റസൽ ഖിറാഅത് നടത്തി. കെ.മുഹമ്മദ് അഷ്റഫ് ഹാജി, അബ്ദുസ്സലാം അൻസ്വരി, കെ.ടി സിയാദ് ഹാജി, എം.ഉമർ ഹാജി, കെ.മൻസൂർ മാസ്റ്റർ, കെ.മുജീബു റഹ്മാൻ, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, കെ.ആർ മുസ്തഫ മൗലവി, വി.ഫഹദ് മൗലവി, വി.ഹാഷിം, പി.അയ്യുബ് മാസ്റ്റർ, കെ.അബ്ദുറസാക്, എൻ.വി അബ്ദു റസാക്, കെ.ഹർഷാദ്, കെ.വി അബു ഹാജി, എൻ.പി ഷഫീഖ് എന്നിവർ പ്രസംഗിച്ചു