ചാത്തമ്പള്ളി വിഷകണ്ഠൻ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

ചാത്തമ്പള്ളി വിഷകണ്ഠൻ.


 കണ്ണൂർ ജില്ലയിലെ കൊളച്ചേരിക്ക് അടുത്ത ചാത്തമ്പള്ളിക്കാവിൽ കെട്ടിയാടുന്ന തെയ്യമാണ്‌ ചാത്തമ്പള്ളി വിഷകണ്ഠൻ. തുലാമാസം പത്താം തീയതി രാവിലെ 4 മണിക്കാണു് ഈ തെയ്യം കെട്ടിയാടുന്നത്. ഉത്തരമലബാറിൽ  തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം  ഇവിടെ ആരംഭിക്കുന്നു.തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്. കണ്ണൂർ -കൊളച്ചേരി -ചെക്കിക്കുളം പാതയിൽ  ഏറെ അകലെയല്ലാതെ "ചാത്തമ്പള്ളിക്കാവ് " നിലകൊള്ളുന്നു.കൊളച്ചേരി ദേശത്തെ പ്രമാണിയും പേരു കേട്ട വിഷ വൈദ്യനുമായിരുന്നു കരുമാരത്തു നമ്പൂതിരി. ഒരിക്കൽ അന്നാട്ടിലെ പ്രശസ്തമായ ഒരു കുടുംബത്തിലെ ഏക സന്താനമായ സ്ത്രീക്ക് പാമ്പുകടിയേൽക്കുകയും നാട്ടുകാർ എല്ലാം ചേർന്ന് അവരെ കരുമാരത്ത് നമ്പൂതിരിയുടെ അടുത്തെത്തിക്കുകയും ചെയ്തു. എന്നാൽ നമ്പൂതിരിക്ക് ആ സ്ത്രീയെ രക്ഷിക്കാനായില്ല. സ്ത്രീ മരണപ്പെട്ടുവെന്ന് നമ്പൂതിരി വിധിയെഴുതുകയും ബന്ധുക്കൽ മൃതശരീരം തിരിച്ചു കൊണ്ടു പോകുകയും ചെയ്തു.അവർണ്ണ സമുദായത്തിൽ പെട്ട കണ്ടൻ ഈ മൃത ശരീരം കാണാനിടയാകുകയും സ്ത്രീയുടെ ശവം കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ശവം കണ്ടതിനു ശേഷം അത് കുളത്തിലേക്കിടാൻ കണ്ടൻ ആവശ്യപ്പെട്ടു. കുളത്തിൽ നിന്ന് കുമിളകൾ പൊന്തിവരികയാണെങ്കിൽ പുറത്തേക്കെടുക്കുവാൻ നിർദ്ദേശിച്ചു. കണ്ടൻ തെങ്ങിന്റെ മുകളിൽ കയറി കൊലക്കരുത്ത് എന്ന മന്ത്രം പ്രയോഗിക്കുകയും മൂന്നാമത്തെ കുമിള പൊന്തിയതിനു ശേഷം ബന്ധുക്കൾ സ്ത്രീയെ കരയിലേക്കെടുക്കുകയും സ്ത്രീ എഴുന്നേറ്റിരിക്കുകയും ചെയ്തു.സ്ത്രീയുടെ ബന്ധുക്കൾ കണ്ടന് പ്രതിഫലം നല്കിയെങ്കിലും കണ്ടൻ ഒന്നും തന്നെ സ്വീകരിച്ചില്ല. തുടർന്ന് അവർ അവരുടെ ഇഷ്ടപ്രകാരം ഒരു പുതിയ വീട് കണ്ടനു വേണ്ടി പണികഴിപ്പിക്കുകയും അതിന്റെ ഗൃഹപ്രവേശദിവസം അത് കണ്ടന് നൽകുകയും ചെയ്തു. ഈ വിവരമറിഞ്ഞ കരുമാരത്ത് നമ്പൂതിരി കണ്ടനെ വിളിച്ചുവരുത്തുകയും കണ്ടൻ ഇല്ലത്തുനിന്നും തിരിച്ചുപോകുന്ന വഴി കരുമാരത്ത് നമ്പൂതിരിയുടെ കിങ്കരന്മാർ കണ്ടനെ വെട്ടികൊലപ്പെടുത്തുകയും ചെയ്തു.അറും കൊല ചെയ്യപ്പെട്ട കണ്ടൻ പിന്നീട് പ്രേതമായി കരുമാരത്ത് നമ്പൂതിരിയെ വേട്ടയാടുകയും പ്രശ്നങ്ങൾ നേരിട്ട ഇല്ലക്കാർ ജ്യോതിഷിയെ കാണുകയും അവരുടെ നിർദ്ദേശപ്രകാരം പരിഹാരമായി വിഷകണ്ഠൻ എന്ന തെയ്യം കെട്ടിയാടാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം, തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്തു നമ്പൂതിരിയുടെ ഇല്ലത്തേക്കു പോകുന്ന പതിവുണ്ട്.പടിപ്പുരവരെ പോവുകയും തന്നെ ചതിച്ചുകൊന്ന കാര്യങ്ങൾ പറയുകയും ,തിരിഞ്ഞു നടക്കാതെ പിറകോട്ടു നടന്നുകൊണ്ടു ഇല്ലത്തു നിന്നും പടിയിറങ്ങുകയും ചെയ്യുന്നു

Post Top Ad