വിലകയറ്റത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനകീയ പ്രതീഷേധം.. ജില്ലയില്‍ 100 കേന്ദ്രങ്ങളില്‍ അടുപ്പ് കൂട്ടി സമരം പ്രതിഷേധാഗ്നി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 4 November 2022

വിലകയറ്റത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജനകീയ പ്രതീഷേധം.. ജില്ലയില്‍ 100 കേന്ദ്രങ്ങളില്‍ അടുപ്പ് കൂട്ടി സമരം പ്രതിഷേധാഗ്നി

 


സംസ്ഥാനത്തെ സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് തീര്‍ത്തും താളം തെറ്റിച്ചുക്കൊണ്ട് , ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കുന്ന തരത്തിലുളള അതിരൂക്ഷമായ വിലകയറ്റത്തിലും , സംസ്ഥാന സര്‍ക്കാറിന്‍റെ നോക്കുകുത്തി ഭരണത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആഹ്വാന പ്രകാരം ഇന്ന് ജില്ലയിലെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ 100 കേന്ദ്രങ്ങളില്‍ അടുപ്പ് കൂട്ടി സമരം പ്രതിഷേധാഗ്നി നടത്തുന്നു. കോവിഡാനന്തരമുളള തൊഴിലില്ലായ്മയും , സാമ്പത്തിക പ്രതിസന്ധിയും തീര്‍ത്ത വിഷമ ഘട്ടത്തിലുടെ കടന്നുപോകുന്ന ജനങ്ങള്‍ക്ക് മുന്നില്‍ കടുത്ത ജീവിത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് നിത്യേപയോഗ സാധനങ്ങളുടെ വിലകയറ്റം കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നും അഞ്ചും ഇരട്ടിയായി വര്‍ദ്ധിച്ചു മുന്നോട്ടു പോകുന്നത്.സാധനങ്ങളുടെ വിലകയറ്റം നിത്യം നിത്യം കുതിച്ചുയരുമ്പോള്‍ യാതൊരു ഇടപെടലും വിപണിയില്‍ നടത്താന്‍ സാധിക്കാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്ന് അനുദിനം തെളിയിക്കുകയാണ്.ഈ സംസ്ഥാനത്തെ ഒന്നാകെ ജപ്തി ചെയ്യുന്ന തരത്തില്‍ ലക്ഷക്കണക്കിന് കോടിക ളുടെ കടമെടുപ്പ് അടിക്കടിനടത്തി അഴിമതിയും , ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാര്‍ സാധാരണക്കാരന്‍റെ പ്രശ്നങ്ങളായ വിലകയറ്റത്തിനും തൊഴിലില്ലായ്മക്കും  പരിഹാരം തീര്‍ക്കുന്നതിനെക്കാള്‍ താത്പര്യം ഭാര്യയെയും മക്കളെയും കൊച്ചുമക്കളെയും ചേര്‍ത്തുളള വിദേശ ടൂറിലും ഉല്ലാസത്തിലുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ് കുറ്റപ്പെടുത്തി.പൊളളുന്ന വിലകയറ്റം , ദുസ്സഹമായ ജനജീവിതം , ദുരന്തമായി പിണറായി ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ ജില്ലയിലെ 100 കേന്ദ്രങ്ങളിലായി നടക്കുന്ന സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി ,  ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ് , സംസ്ഥാന ഭാരവാഹികളായ വിനിഷ് ചുളളിയാന്‍ , സന്ദീപ് പാണപ്പുഴ , ഷിബിന. വികെ ,  തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തില്‍ അണിചേരും.

Post Top Ad