എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Sunday, 13 November 2022

എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത

 


മലപ്പുറം  താനൂരിൽ പത്തൊമ്പതുകാരനെ കാണാതായതിൽ ദുരൂഹത. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവാവിനെ കാണാതായത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.താനൂർ കമ്പനിപ്പടി പടിഞ്ഞാറ് വശം താമസിക്കുന്ന ചന്ദ്രശേഖരൻ, സുധ ദമ്പതികളുടെ മകനാണ് എപി ശ്രീഹരി. ലോട്ടറി കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ഇക്കഴിഞ്ഞ ആറാം തീയതി കടയിൽ നിന്ന് നേരത്തെ ഇറങ്ങുന്നു. തുടർന്ന് വീട്ടിൽ വീടിന് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുന്നു. രാത്രി ഏറെ വൈകിയും മകൻ എത്താതായതോടെ ചന്ദ്രശേഖരൻ അന്വേഷിച്ചു പോവുകയും കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. തുടർന്ന് വഴക്കു പറയുന്നു. ഇതാണ് വീട് വിട്ടിറങ്ങാൻ കാരണമായി വീട്ടുകാർ പ്രാഥമികമായി കണക്കാക്കുന്നത്.ഇന്നേക്ക് എട്ട് ദിവസമായി യുവാവിനെ കാണാതായിട്ട്. ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താനൂർ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ശ്രീഹരിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഫോൺ രക്ഷിതാക്കളുടെ കൈവശമാണുള്ളത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ദിവസവും ജില്ലയ്ക്ക് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

Post Top Ad