ദുബായ് :2019 ലാണ് ദുബായിൽ ഗോൾഡൻ വിസ സംവിധാനം തുടങ്ങിയത്.10 വർഷത്തേക്കുള്ള വിസ കാലയളവ് തുടങ്ങിയ നിരവധി നേട്ടങ്ങളുള്ള വിസയാണ് ഗോൾഡൻ വിസ .ബിസിനസുകാർക്കും ,പഠിക്കുന്നവർക്കുമാണ് ഗോൾഡൻ വിസ കൂടുതൽ ഉപകാരപ്പെടുന്നത്.മൂന്ന് വർഷത്തിനിടെ ഒന്നര ലക്ഷം ഗോൾഡൻ വിസകൾഅനുവദിച്ചതായി ജെനറൽ ഡയക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് അറിയിച്ചു.