യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പഠന ക്യാമ്പ് യുവ ചിന്തൻ ശിവിർ 2022 ഡിസംബർ 10,11 തീയതികളിൽ പഴയങ്ങാടി മാടായി പാറയിൽ ( സതീശൻ പാച്ചേനി നഗർ ) വെച്ച് നടക്കും. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 21 November 2022

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പഠന ക്യാമ്പ് യുവ ചിന്തൻ ശിവിർ 2022 ഡിസംബർ 10,11 തീയതികളിൽ പഴയങ്ങാടി മാടായി പാറയിൽ ( സതീശൻ പാച്ചേനി നഗർ ) വെച്ച് നടക്കും.

.


ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ജില്ലയിലെ സംഘടനാ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനുമായി കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗം കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്യാമ്പിന്റെ ഓദ്യോഗിക പോസ്റ്റർ ശ്രാവൺ റാവുവും  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയും ചേർന്ന് പ്രകാശനം ചെയ്തു.  ശനി ,ഞായർ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ജില്ലാ ഭാരവാഹികൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, ബ്ലോക്ക്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ ഭാരവാഹികൾ,മണ്ഡലം പ്രസിഡന്റ്‌മാർ ക്യാമ്പിൽ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള വ്യക്തിത്വങ്ങൾ ക്യാമ്പിൽ ക്ലാസുകൾ നയിക്കും. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ സംസ്ഥാന നേതാക്കൾ രണ്ട് ദിവസങ്ങളിലായി പ്രതിനിധികളെ അഭിസംബോധനം ചെയ്ത് സംസാരിക്കും. സംഘടനാ, രാഷ്ട്രീയ പ്രമേയങ്ങളിൽ ചർച്ചകൾ നടക്കും.

 യുവജന വഞ്ചന നടത്തി മുന്നോട്ടു പോകുന്ന സർക്കാരി നെതിരെയുള്ള സമര പരമ്പരകൾ, യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിലെ പിൻവാതിൽ നിയമനം, ഇന്ത്യൻ ഭരണഘടനയെ പോലും തകർക്കുന്ന സംഘപരിവാർ സമഗ്രാധിപത്യം,  യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി രൂപീകരണം തുടങ്ങി ആനുകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ചർച്ചകളും ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും.യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറിമാരായ സന്ദീപ് പാണപ്പുഴ, ഷിബിന വി. കെ,  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ വി രാഹുൽ, ദിലീപ് മാത്യു തുടങ്ങിയവർ സംസാരിച്ചു.


Post Top Ad