പറശ്ശിനി: ഡിസംബർ 2 ന് 9:50 ഓടെ പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം കൊടിയേറും. കാഴ്ച വരവ് ഉച്ചക്ക് മൂന്ന് മണിക്കുള്ള മലയിറക്കൽ ചടങ്ങോടെ ആരംഭിക്കും. കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ച വരവിന് ശേഷം കോഴിക്കോട് നിന്നുള്ള പതിനഞ്ചോളം ഭജനസംഘത്തോടുകൂടിയ കാഴ്ച വരവും ഉണ്ടാകും. മടപ്പുരയിൽ നിന്നും കുന്നുമ്മൽ തറവാട്ടിലേക്കുള്ള എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രാത്രി 11 മണിക്ക് ആരംഭിക്കും. കരിമരുന്ന് പ്രയോഗത്തിന് കലശവുമായി തിരിച്ചെഴുന്നള്ളത്ത് രാത്രി 12 ഓടെ നടക്കും. പൂത്തിരി തിരുവപ്പന ഡിസംബർ 3 ന് 5:30 ന് ആരംഭിക്കും. കൊടിയിറക്കം രാവിലെ 10 മണിയോടെ നടക്കും.5,6 തീയ്യതികളിൽ പ്രഗത്ഭരുടെ കഥകളിയും അരങ്ങേറും എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Sunday 27 November 2022
Home
Unlabelled
ഡിസംബർ 2 ന്,പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം കൊടിയേറും

About We One Kerala
We One Kerala