ചെങ്കൽ ഖനനം നിർത്തിവെക്കണം* സജീവ് ജോസഫ് MLA - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 27 November 2022

ചെങ്കൽ ഖനനം നിർത്തിവെക്കണം* സജീവ് ജോസഫ് MLA


ഉളിക്കൽ: പടിയൂർ പഞ്ചായത്തിലെ കൈക്കൂലി തട്ടിൽ 2019 ൽ ജില്ലാ കലക്ടരുടെ ഉത്തരവ് പ്രകാരം നിർത്തിവെച്ച ഖനനം വീണ്ടും പുനരാരംഭിച്ചത് നിർത്തിവെക്കണമെന്ന് സജീവ് ജോസഫ് MLA ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനുള്ള ഉത്തരവ് ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി  സമരരംഗത്തേക്കിറങ്ങുമെന്ന് സജീവ് ജോസഫ് MLA ജില്ലാ വികസന സമിതി യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഭൂമി വിണ്ടു കീറൽ, വീടുകൾക്ക് നാശനഷ്ടം,. കിണറുകൾ താഴ്ന്നു പോകൽ തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഈ പ്രദേശത്ത് കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.സോയിൽ പൈപ്പിംഗ് പ്രതിഭാസം ' അതിരൂക്ഷമായിടം എന്ന് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോരിറ്റിയും ജിയോളജിവകുപ്പും സംയുക്തമായി പഠനം നടത്തിയ പടിയൂർ പഞ്ചായത്തിലെ കൈക്കൂലിത്തട്ട് പ്രദേശം ഉരുൾപൊട്ടലിന് സമാനമായ പ്രതിഭാസമാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് ഈ പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കിക്കൊണ്ട് വീണ്ടും ചെങ്കൽ ഖനനം തുടങ്ങിയിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഖനനം നടത്താൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അനുമതിപത്രം ലഭിച്ചു എന്ന് പറയുന്നതും സംശയാസ്പദമാണ്. അടിയന്തരമായും ഖനനം നിർത്തിവെക്കാനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും MLA ജില്ലാ വികസന സമിതി യോഗത്തിൽ മുന്നറിയിപ്പു നല്കി.മഴ മാറിയ സാഹചര്യത്തിൽ നിയോജക മണ്ഡലത്തി ലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണ മെന്നും നിർത്തിവെച്ച KSRTC ബസ്സ് സർവീസുകൾ പുനരാരംഭിക്കണമെന്നും സജീവ് ജോസഫ് MLA ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

Post Top Ad