ജില്ലയിൽ 600 സ്ഥാപനങ്ങളിൽ കെ ഫോൺ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 17 November 2022

ജില്ലയിൽ 600 സ്ഥാപനങ്ങളിൽ കെ ഫോൺ


നെറ്റ്‌വർക്ക്‌ ഒബ്‌സർവിങ്‌ സെന്ററിൽ (എൻഒസി) ‘വിസിബിൾ’ ആയ കണ്ണൂർ ജില്ലയിലെ 1051 സർക്കാർ സ്ഥാപനങ്ങളിൽ 600 എണ്ണത്തിലും കെ ഫോൺ കണക്ഷൻ ലഭ്യമായി. 2100 സർക്കാർ സ്ഥാപനങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ കെ ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായത്‌. വിസിബിൾ ആയ മുഴുവൻ സ്ഥാപനങ്ങളിലും അടുത്ത ദിവസങ്ങളിൽ കണക്ഷൻ ലഭിക്കും. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്ന 1051 സ്ഥാപനങ്ങളിലാണ്‌ 9 യു റാക്കുകൾ സജ്ജീകരിച്ചത്‌. മോഡം, യുപിഎസ്‌ തുടങ്ങിയവയാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌. ഈ സ്ഥാപനങ്ങൾ എറണാകുളത്തെ നെറ്റ്‌വർക്ക്‌ ഒബ്‌സർവിങ്‌ സെന്ററിൽ വിസിബിൾ ആകുന്നതോടെ ഡൈനാമിക്‌ ഐപി വഴിയാണ്‌ കണക്ഷൻ നൽകുന്നത്‌. അതുകൊണ്ട് തന്നെ ഒരേസമയം നിരവധി സ്ഥാപനങ്ങളിൽ കണക്‌ഷൻ ലഭ്യമാകും. മുണ്ടയാട്‌, കാഞ്ഞിരോട്‌, പഴയങ്ങാടി, തളിപ്പറമ്പ്‌, അഴീക്കോട്‌, തോലമ്പ്ര സബ്‌സ്‌റ്റേഷൻ പരിധിയിലാണ്‌ കണക്ഷൻ ലഭ്യമായ സ്ഥാപനങ്ങൾ. മുണ്ടയാടാണ്‌ മെയിൻ ഹബ്‌. സംസ്ഥാനത്ത്‌ കണ്ണൂരിലാണ്‌ ഏറ്റവും കൂടുതൽ സബ്‌സ്‌റ്റേഷനുകളുള്ളത്‌. ഒരു മണ്ഡലത്തിൽ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 500 പേർക്കാണ്‌ അടുത്ത ഘട്ടത്തിൽ കണക്‌ഷൻ നൽകുന്നത്‌. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന പട്ടിക അനുസരിച്ചാണിത്‌ നൽകുക. ആദ്യ ഘട്ടത്തിൽ തന്നെ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക്‌ കണക്‌ഷൻ നൽകും. സെക്കൻഡിൽ 15 എംബി വരെ വേഗതയിൽ ദിവസം ഒന്നര ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. വീടുകളിലേക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ മിതമായ നിരക്കിലുമാണ്‌ ഇന്റർനെറ്റ്‌ ലഭ്യമാവുക.



Post Top Ad