അഞ്ചേക്കറിലെ പച്ചക്കറി കൃഷി വിളവെടുത്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 17 November 2022

അഞ്ചേക്കറിലെ പച്ചക്കറി കൃഷി വിളവെടുത്തു


കണ്ണൂർ: 
പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. കൈതേരി ഇടംവയലിലെ കെ രാജൻ വിഷരഹിത പച്ചക്കറി വർഷം മുഴുവനും എന്ന ലക്ഷ്യത്തോടെ മൂന്ന് വയലുകളിലായി അഞ്ചേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. അത്യുൽപാദന ശേഷിയുള്ള വിത്തുകളുപയോഗിച്ച് മൾച്ചിങ്ങ് രീതിയിലായിരുന്നു കൃഷി. കുമ്മായമിട്ട് മണ്ണിലെ അസിഡിറ്റി മാറ്റി അഞ്ച് തരം ജൈവവളങ്ങൾ അടിവളമായി നൽകിയാണ് വിത്ത് നട്ടത്. പയർ, വെണ്ട, കക്കിരി, കയപ്പ, പൊട്ടിക്ക, ചുരക്ക പടവലം, കുമ്പളം, വെള്ളരി, ചീര, ബീൻസ്, അവര തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്. ഇടംവയലിൽ നടന്ന ചടങ്ങിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ ഭാസ്‌കരൻ മാസ്റ്റർ മുഖ്യാതിഥിയായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഗംഗാധരൻ, മാങ്ങാട്ടിടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീന, വാർഡ് അംഗങ്ങളായ സി കെ ശ്രീജ, കെ യശോദ, കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി കെ ബേബി റീന, മാങ്ങാട്ടിടം കൃഷി ഓഫീസർ എ സൗമ്യ, കൃഷി അസിസ്റ്റന്റുമാരായ എം വിപിൻ, ആർ സന്തോഷ് കുമാർ, പി പി സുധാകരൻ, കുന്നുമ്പ്രോൻ രാജൻ, കുനിയിൽ വത്സല തുടങ്ങിയവർ പങ്കെടുത്തു.Post Top Ad