മത്സരാർത്ഥികളായ വിദ്യാർത്ഥികൾ പണം നൽകി ഭക്ഷണം കഴിക്കണമെന്ന് സംഘാടകർ: പ്രതിഷേധം ശക്തം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 10 November 2022

മത്സരാർത്ഥികളായ വിദ്യാർത്ഥികൾ പണം നൽകി ഭക്ഷണം കഴിക്കണമെന്ന് സംഘാടകർ: പ്രതിഷേധം ശക്തം


ഇരിട്ടി: ഇരിട്ടി സബ്ജില്ലാ കായികമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളായ വിദ്യാർത്ഥികളും ഒപ്പമെത്തുന്ന അധ്യാപകരും പണം നൽകി ഭക്ഷണം കഴിക്കണമെന്ന നിർദ്ദേശവുമായി സംഘാടകർ രംഗത്തെത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഇക്കുറി ഉപജില്ലാ കായിക മേള നടക്കുന്നത്. ഇന്നലെ ആരംഭിച്ച മേള നാളെ സമാപിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 160 മത്സര ഇനങ്ങളിലായി ഇരിട്ടി ഉപജില്ലയിലെ 114 വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് കായിക താരങ്ങളായ 3000 ത്തോളം വിദ്യാർത്ഥികളും ചുമതലയുള്ള അറുന്നൂറോളം അധ്യാപകരുമാണ് പങ്കെടുക്കുന്നത്. ഇത്തരം മേളകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം മുതൽ ഉച്ചഭക്ഷണമുൾപ്പെടെ മേളകൾ നടക്കുന്ന പ്രദേശത്തെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയാണ് വിതരണം ചെയ്യാറ് ഇന്നാൽ ഇക്കുറി തങ്ങൾക്ക് ഭക്ഷണം നൽകാൻ സാധിക്കില്ലെന്ന് മേള നടക്കുന്ന സ്ക്കൂൾ അധികൃതർ തീരുമാനമെടുക്കുകയായിരുന്നു. സാധാരണ നിലയില്‍ മേള നടക്കുന്ന പ്രദേശത്ത് പ്രാദേശിക സംഘാടക സമിതി വിളിച്ചു ചേർക്കാറുണ്ടെങ്കിലും ഇവിടെ അതും ഫലപ്രദമായി നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവും കരുതണമെന്ന് ഒരാഴ്ച്ച മുൻപ് സ്കൂൾ അധികൃതർക്ക് വിവരം നൽകിയെങ്കിലും പിന്നീട് പ്രദേശത്തെ കാറ്ററിംഗ് വിഭാഗത്തെ ഭക്ഷണച്ചുമതലയേൽപ്പിച്ച് ഒരു കുട്ടിക്ക് 40 രൂപ,50 രൂപ എന്നിങ്ങനെ ഊണിന് പണമിടാക്കി വിതരണം ചെയ്യാൻ സംവിധാനം ഒരുക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ ഇരിട്ടിയിലെ കൊട്ടിയൂർ മുതൽകൂട്ടുപുഴ വരെയും മട്ടന്നൂർ കള റോഡ് പാലം വരെയുള്ള 114 വിദ്യാലയങ്ങളിൽ നിന്നെത്തുന്ന ആദിവാസികളും നിർദ്ദന കുടുംബാംഗങ്ങളുമായ വിദ്യാർത്ഥികൾ കായിക മത്സരത്തിൽ പങ്കെടുക്കുന്നതിന് പണം നൽകി ഭക്ഷണം കഴിക്കണമെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സ്ക്കൂൾകലാമേള നടത്തിപ്പിനും ശാസ്ത്രമേള,കായിക മേള സംഘാടനത്തിനുമായിഹയർ സെക്കണ്ടറി സ്കൂൾ 12000 രൂപ ഹൈസ്ക്കൂൾ 10000, യു പി സ്കൂൾ 8000, എൽ പി സ്കൂൾ 4000 എന്നിങ്ങനെ വിഹിതം നൽകുന്നുണ്ട് ഇങ്ങനെ 1 14 വിദ്യലയങ്ങളിൽ നിന്നും ലഭിക്കുന്ന അരക്കോടിയോളം വരുന്ന ഫണ്ടിനത്തിൽ 50 ശതമാനം ഉപജില്ലാ കലോത്സവത്തിനും 25 ശതമാനം ശാസ്ത്രമേളയ്ക്കും 25 ശതമാനം കായിക മേളയ്ക്കും വീതിച്ചു നൽകണമെന്നാണ് വ്യവസ്ഥയെന്നിരിക്കെ മറ്റ് മേളകളിൽ നിന്നും വ്യത്യസ്തമായി ശാരീരികാധ്വാനം കൂടുതലുള്ള കായിക മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മതിയായ ഭക്ഷണ സൗകര്യം ഒരുക്കാതെ പണം നൽകി ഭക്ഷണം കഴിക്കണമെന്ന നിലപാടിനെതിരെ മറ്റ് സ്ക്കൂൾ അധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും കടുത്ത പ്രതിഷേധം ഉയരുകയാണ് തൊട്ടടുത്ത മട്ടന്നൂർ, കൂത്തുപറമ്പ് ഉപജില്ലാ കായിക മേളകളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിഭവസമൃദ്ധമായ ഭക്ഷണം സംഘാടക സമിതിയുടെ നേതൃത്വത്തിൽ നൽകുമ്പോഴാണ് ഇരിട്ടി ഉപജില്ല കായിക മേളയിലെത്തുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം കീശയിലെ പണമെടുത്ത് ഭക്ഷണം കഴിക്കേണ്ട ദുരവസ്ഥയുണ്ടായിരിക്കുന്നത് ഇതിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കു മുൾപ്പെടെ പരാതി നൽകുമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പറഞ്ഞു.



Post Top Ad