ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 10 November 2022

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം

 


ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. “Changing Course, Transforming Education.” എന്നതാണ് ഈ വ‍ർഷത്തെ വിദ്യാഭ്യാസ ദിന സന്ദേശംവിദ്യാഭ്യാസ രം​ഗത്ത് ഇന്ത്യ ഇന്നുകാണുന്ന എല്ലാ നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. അദ്ദേഹം തുടങ്ങിവച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളോടുള്ള ആദരസൂചകമായാണ് നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.1947 മുതൽ 1958 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങീ പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. 2008 മുതൽ എല്ലാ വർഷവും നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നുണ്ട്.സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന സർക്കാരുകൾ വിവിധ കാലത്തായി വിദ്യാഭ്യാസ രീതിയിൽ കൊണ്ടുവന്ന നിരന്തര പരിഷ്‌കരണങ്ങളാണ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിച്ചത്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് അഞ്ചിൽ നാല് ഇന്ത്യക്കാരനും നിരക്ഷരനായിരുന്നു.

1951 ൽ 18.3 ശതമാനമായിരുന്ന ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 2018 ൽ 74.4 ശതമാനമായി. 2021-ൽ സാക്ഷരതാ നിരക്ക് 77.7 ശതമാനമായി ഉയർന്നു. 1947ൽ 28 മെഡിക്കൽ സ്കൂളുകളും 4 ഡെന്റൽ കോളജുകളും 33 എൻജിനീയറിങ് കോളജുകളും മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. ഇന്ന് അമേരിക്കൻ ഐക്യനാടുകളും ചൈനയും കഴിഞ്ഞാൽ ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എജ്യുക്കേഷനൽ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. 54 കേന്ദ്രസർവകലാശാലകളടക്കം 1047 സർവകലാശാലകളും അമ്പതിനായിരത്തിലധികം കോളജുകളാണ് നിലവിൽ രാജ്യത്തുള്ളത്. 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നൽകുന്നു.


Post Top Ad